പെട്രോള്‍ പമ്പ് കവര്‍ച്ചാകേസിലെ പ്രതികളെ കോടതി ശിക്ഷിച്ചു

15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-06-15 Tuesday

പെട്രോള്‍ പമ്പ് കവര്‍ച്ചാകേസിലെ പ്രതികളെ കോടതി ശിക്ഷിച്ചു

posted on 30 June 2015
29-06-15 victims petrol pump roberyചാവക്കാട്: ആശുപത്രി റോഡിനടുത്ത് പെട്രോള്‍ പമ്പ് കവര്‍ച്ചാകേസിലെ പ്രതികളെ കോടതി ശിക്ഷിച്ചു.
മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനു സമീപം പുറമ്പോക്കില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മാരിയപ്പന്റെ മകന്‍ കുഞ്ഞന്‍ എന്ന അറുമുഖന്‍ (26), മലപ്പുറം തേഞ്ഞിപ്പാലം ദേവയാനി കോളനിയില്‍ താമസിക്കുന്ന അനന്ദന്‍ എന്ന നന്ദു (24), കോയമ്പത്തൂര്‍ സ്വദേശി ശിവാനന്ദ കോളനിയില്‍ മണികണ്ഠന്റെ മകന്‍ രാജേഷ് (22) എന്നിവരെയാണ് ചാവക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ശ്രീരഞ്ജിത്ത്  കുറ്റക്കാരെന്ന് കണ്ട് ഒന്നര വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. 2014 ല്‍ വിഷുദിന രാത്രിയിലാണ് പെട്രോള്‍ പമ്പ് കുത്തിത്തുറന്ന് ഒന്നര ലക്ഷം ഇവര്‍ കവര്‍ച്ച നടത്തിയത്. നിലമ്പൂര്‍ സ്റ്റേഷനില്‍ സംശാസ്പദമായി കണ്ട എടക്കര എസ്.ഐ പി ജ്യോതീന്ദ്രകുമാറാണ് ഇവരെ പിടികൂടി ചാവക്കാട് പൊലീസിന് കൈമാറിയത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി. ശ്രീകുമാര്‍ ഹാജരായി. കണ്ടാണശേരി ബൈക്ക് മോഷണക്കേസിലും ഇവര്‍ പ്രതികളാണ്. ഈ കേസിലും ഒന്നര വര്‍ഷത്തേക്കാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. കണ്ടാണശേരി പാരിസ് റോഡില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച് വില്‍പ്പന നടത്തുകയായിരുന്നു. ഈ ബൈക്കിലെത്തിയാണ് ഇവര്‍ പെട്രോള്‍ പമ്പ് കവര്‍ച്ചക്കെത്തിയത്..