posted on 30 June 2015 ചാവക്കാട്: ബസ്കയറി സൈക്കിള്‍ യാത്രികനായ ഒറീസാ സ്വദേശി മരിച്ചു.
ഒറീസ പുരുഷോത്തംപൂര്‍ സമ ഗ്രാമം സ്വദേശിയായ ദ്രാബര് ബിഷോയ് (40) ആണ്
മരിച്ചത്. ഇന്നലെ വൈകീട്ട് ആറു മണിക്ക് ചാവക്കാട് ആശുപത്രി റോഡില്‍
വെച്ചായിരുന്നു അപകടം. എറണാംകുളം ഗുരുവായൂര്‍ റൂട്ടില്‍ സര്‍വ്വീസ്
നടത്തുന്ന ആറ്റുപറമ്പത്ത് എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ദ്രാബര്
ബിഷോയ്യുയുടെ സൈക്കിളില്‍ ഇടിക്കുകയായിരുന്നു. ബസിനടിയില്‍പ്പെട്ട
ദ്രാബറിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. നിറുത്താതെ പോയ ബസ്
പിന്നീട് കുറച്ചകലെ മാറ്റി നിറുത്തി ജീവനക്കാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
രാജ ആശുപത്രിയില്‍ എത്തിച്ച ദ്രാബര് അര മണിക്കൂറിനകം മരിച്ചു.
രണ്ടര വര്‍ഷം മുമ്പാണ് ദ്രാബാര് ജോലി ആവശ്യാര്‍ത്ഥം ചാവക്കാടെത്തിയത്.
താമരയൂരിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം
മൃതദേഹം ഒറീസയിലേക്കു കൊണ്ടുപോകും. അപകടം വരുത്തിയ ബസ് പോലീസ്
കസ്റ്റഡിയിലെടുത്തു.. |