posted on 30 June 2015 ചാവക്കാട്: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച
കേസിലെ പ്രതിയെ പിടികൂടി. മണത്തല കളത്തില്‍ വീട്ടില്‍
സുഭാഷിനെയാണ് (36) ചാവക്കാട് സി ഐ പി അബ്ദുല്‍
മുനീര്‍, എസ്.ഐ എ.വി രാധാകൃഷ്ണന് എന്നിവരുടെ
നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2014ല്‍ ആണ്
കേസിനാസ്പദമായ സംഭവം. നഗരത്തിലെ സ്വകാര്യ
സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയെ വിവാഹം
ചെയ്യാമെന്ന വാഗ്ദാനം നല്കി വിവിധ സ്ഥലങ്ങളില്‍
കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു
പരാതി. പിന്നീട് ഇയാള്‍ ഒഴിഞ്ഞുമാറിയതിനെ തുടര്‍ന്ന്
യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.
അറസ്റ്റിലായ ശേഷം ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഒളിവില്‍ പോകുകയായിരുന്നു.. |