banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

Sun      Mon       Tue       Wed       Thu       Fri       Sat

news margin line 1

02-02-2014 Sunday

memmories home

ചാവക്കാട്‌ഓണ്‍ലൈന്‍ പതിനഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

posted on 02 Feb 2014
01-02-14 inaguration by mla abdulhadar
ചാവക്കാട്‌: നവ മാധ്യമ ലോകത്ത്‌ പതിനഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ചാവക്കാട്‌ ഓണ്‍ലൈന്‍റെ പതിനഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ കെ വി അബ്ദുല്‍ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്ന സന്ദേശം ഉയര്‍ത്തിയാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വ്യത്യസ്ഥങ്ങളായ ആഘോഷ പരിപാടികള്‍ക്ക്‌ ഓണ്‍ലൈന്‍ രൂപം നല്‍കിയിട്ടുള്ളത്‌.  ചേറ്റുവ ബ്ലൂ ലേയ്ക്ക്‌ റിസോര്‍ട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ എഡിറ്റര്‍ ഷക്കീല്‍ എം വി അധ്യക്ഷത വഹിച്ചു. തൃശൂര്‍ എമിറ്റി ടെക്നോപോളിസ് സി ഇ ഒ ബദറുധീന് സ്വാഗതവും, ഓണ്‍ലൈന്‍ പ്രോഗ്രാം ഡയറക്ടര്‍ മണി ചാവക്കാട്‌ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ഔഷധ സസ്യ പഠന ക്യാമ്പില്‍ നമുക്കുള്ള ഔഷധം നമുക്ക്‌ ചുറ്റും എന്ന വിഷയത്തെ അധികരിച്ച്  കേരളസര്‍ക്കാറിന്‍റെ പ്രഥമ പാരമ്പര്യ നാട്ടുവൈദ്യത്തിനുള്ള ഫോക്‌ലോര്‍ അവാര്‍ഡ്‌ ജേതാവ്‌ ഹംസ മടിക്കൈ ക്ലാസ്സെടുത്തു. ചാവക്കാട്‌ മെഹ്ദിആവാസിന്റെ ഗസലും ഉണ്ടായി.

01-02-14 hamsamadikai speech

നമുക്കുള്ള ഔഷധം നമുക്ക്‌ ചുറ്റും എന്ന വിഷയത്തെ അധികരിച്ച്  ഹംസ മടിക്കൈ സംസാരിക്കുന്നു

01-02-14 welcome speech

തൃശൂര്‍ എമിറ്റി ടെക്നോപോളിസ് സി ഇ ഒ ബദറുധീന് സ്വാഗതം ആശംസിക്കുന്നു

01-02-14 online editor shakeelmv presiding

ചാവക്കാട്‌ ഓണ്‍ലൈന്‍ എഡിറ്റര്‍ ഷക്കീല്‍ എം വി അധ്യക്ഷ പ്രസംഗം നടത്തുന്നു

01-02-14prayer

അക്ബര്‍ ഓവുങ്ങല്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കുന്നു

01-02-14 sadassu
01-02-14 online aniversary

സദസ്സ്യരില്‍ വിസ്മയമുളവാക്കി  പച്ചയില പ്രകാശം പൊഴിച്ചുകൊണ്ടേയിരുന്നു

posted on 02 Feb 2014
01-02-14 ചാവക്കാട്‌: ചാവക്കാട്‌ഓണ്‍ലൈന്‍ പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഔഷധ സസ്യ പഠന കേമ്പിലാണ് നിലവിളക്കിലെ തിരിയായി പച്ചയില ഉപയോഗിച്ച് ഉസ്താദ്‌ ഹംസ മടിക്കൈ സദസ്സിനെ അത്ഭുതപ്പെടുത്തിയത്‌. ഡോക്ടര്‍മാരും അധ്യാപകരും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും വ്യാപാര പ്രമുഖരും ആരോഗ്യ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും ഉള്‍പ്പെട്ട പ്രൌഡമായ സദസ്സിനെ അത്ഭുതപ്പെടുത്തി പച്ചയില മണിക്കൂറുകളോളം പ്രകാശം പൊഴിച്ചുകൊണ്ടേയിരുന്നു.  ജ്യോതി വൃക്ഷം എന്നറിയപ്പെടുന്ന ചെടിയുടെ അത്ഭുത ശക്തിയുള്ള ഇലയാണ് വൈദ്യര്‍ സദസ്സിനു പരിചയപ്പെടുത്തിയത്.  നിലവിളിക്കിലെ വെളിച്ചെണ്ണയില്‍ മുക്കിവെച്ച തിരിപോലെ ചുരുട്ടിയ പച്ചയിലക്ക് എം എല്‍ എ കെ വി അബ്ദുള്‍ഖാദര്‍ അഗ്നി പകര്‍ന്നു. എണ്ണ വറ്റാതെ എരിഞ്ഞുതീരാതെ പച്ചയില ക്ലാസ്‌ അവസാനിക്കും വരെ മണിക്കൂറുകളോളം കത്തിക്കൊണ്ടേയിരുന്നു.
പണ്ടുകാലങ്ങളില്‍ വീടുകളില്‍ നിലവിളക്കുകള്‍ പ്രകാശം പരത്തിയിരുന്നത് ഈ ഇലകള്‍ ഉപയോഗിച്ചായിരുന്നു. ഇലച്ചുരുട്ടി തിരിപോലെയാക്കി വിളക്കിലിട്ടാണ് കത്തിക്കുക. എണ്ണയും ഒഴിച്ചുകൊടുക്കണം. കത്തിതുടങ്ങാന്‍ മാത്രമാണ് എണ്ണ ആവശ്യമുള്ളൂ പിന്നീട് എത്രനേരം വേണമെങ്കിലും ഇല സുഗന്ധം പൊഴിച്ച് കത്തികൊണ്ടിരിക്കും എണ്ണ പഴയത് പോലെതന്നെ വിളക്കില്‍ അവശേഷിക്കും. ഇതില്‍ നിന്നുള്ള പുക ഔഷധഗുണമുള്ളതാണെന്ന് സദസ്സ്യരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി അദ്ദേഹം പറഞ്ഞു.
മലബാറിലെ പാരമ്പര്യ വൈദ്യന്മാരില്‍ അറിയപ്പെടുന്ന  ചികിത്സകനാണ് കാസര്‍ക്കോട് ജില്ലയിലെ മടിക്കൈ സ്വദേശി ഹംസ വൈദ്യര്‍. സൂഫി ചികിത്സാ കുടുംബത്തിലെ ഒന്‍പതാം തലമുറക്കാരനാണ് ഇദ്ദേഹം. 1424 തരം ഔഷധ ച്ചെടികള്‍ ഇദ്ദേഹം നട്ടു പരിപാലിക്കുന്നുണ്ട്. ഇതില്‍ എണ്ണൂറോളം അപൂര്‍വ്വ ഔഷധ സസ്യങ്ങളും ഉള്‍പ്പെടും.
ഇദ്ദേഹത്തിന്റെ ശേഖരത്തിലുള്ള സ്വര്‍ണ്ണപ്പുല്ല് സേവിച്ചാല്‍ ശരീരത്തില്‍ ഒരിക്കലും ചുളിവ് വീഴുകയോ മുടി നരക്കുകയോ ചെയ്യില്ലെന്ന് ഇദ്ദേഹം പറയുന്നു. കൂടാതെ പാമ്പിനെ അകറ്റുന്ന കീരിക്കിഴങ്ങ്, യാഗങ്ങളില്‍ ഉപയോഗിക്കുന്ന സോമലത, ജലസ്തംഭിനി, പണ്ട് കാലങ്ങളില്‍ സന്യാസിമാര്‍ ഭക്ഷണമായി ഉപയോഗിച്ചിരുന്ന പശിയടക്കി, പുത്രന്‍ജീവ, ചന്ദന വേപ്പ്‌, വിശല്യകരണി, വാതംപറത്തി, വള്ളിപ്പാല, കയപ്പനരച്ചി, കുടജാദ്രി തുടങ്ങിയ നിരവധി അമൂല്യ സ്യങ്ങള്‍ ഇദ്ദേഹത്തിന്റെ ഔഷധോദ്യാനത്തിലുണ്ട്. ഇതില്‍ പന്ത്രണ്ടോളം സസ്യങ്ങള്‍ ഇദ്ദേഹം സദസ്സിന് പരിചയപ്പെടുത്തി.
ഓരോ രോഗികള്‍ക്കും ആവശ്യമായ ഔഷധം അവരുടെ ചുറ്റുവടത്ത് തന്നെ ലഭ്യമാണെന്ന് സോദാഹരണം ഇദ്ദേഹം സദസ്സിനെ ബോധ്യപ്പെടുത്തി.  പ്രകൃതിയോടിണങ്ങി ജീവിച്ചാല്‍ മാരക രോഗങ്ങളെ അകറ്റി നിര്‍ത്താമെന്നും അദ്ദേഹം പറഞ്ഞു.
ഹംസ വൈദ്യര്‍ ഇതുവരെ ഏഴു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'പാരമ്പര്യ നാട്ടുവൈദ്യം ലളിതശാസ്ത്രം'  എന്ന പുസ്തകം സാധാരണക്കാര്‍ക്ക്‌ അവരുടെ പരിസരത്തുള്ള ഔഷധ സസ്യങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ ഉപകരിക്കും. പുതു തലമുറക്ക്‌ പാരമ്പര്യ വൈദ്യ അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ വടകരയില്‍ 'ഔഷധ സസ്യ പഠന ബാല സഭ' എന്ന സ്ഥാപനം നടത്തുന്നുണ്ട്. സൌജന്യമാണ് ഇവിടത്തെ പഠനം .ആവശ്യക്കാര്‍ക്ക്‌ സൌജന്യമായി ഔഷധ ചെടികള്‍ നല്‍കുന്ന ഇദ്ദേഹം ഇതുവരെ ഇരുപത് ലക്ഷത്തിലധികം പേര്‍ക്ക് സസ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ കേരളത്തിലെ വിവിധ ക്ഷേത്രങ്ങള്‍, പള്ളികള്‍, വിദ്യാലയങ്ങള്‍, വീടുകള്‍, സ്ഥാപനങ്ങള്‍  എന്നിവിടങ്ങളില്‍ താത്പര്യമനുസരിച്ച് അദ്ദേഹം നേരിട്ടെത്തി സൌജന്യമായി ഔഷധക്കാവുകള്‍ ഒരുക്കിക്കൊടുക്കും. പള്ളിക്കാടുകളില്‍ ഔഷധ സസ്യങ്ങള്‍ വെച്ച് പിടിപ്പിക്കുന്ന സംരംഭത്തിന് അദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്.

01-02-14 vilakkuthiriyila

പച്ചയില കത്തുന്നത് കൌതുകത്തോടെ വീക്ഷിക്കുന്ന കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ

ചാവക്കാട്‌ഓണ്‍ലൈന്‍ പതിനഞ്ചാം വാര്‍ഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു

Posted on 01 Feb 2014
01-02-14 logo prakshanam
പാവറട്ടി: നവമാധ്യമ ലോകത്ത്‌ പതിനഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ചാവക്കാട്‌ഓണ്‍ലൈന്‍റെ പതിനഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. മാപ്പിളപ്പാട്ട് ലോകത്ത്‌ പ്രശസ്തനായ 
ഗായകന്‍ കെ ജി സത്താറും മണലൂര്‍ എം എല്‍ എ പി എ മാധവനും ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്ന സന്ദേശം ഉയര്‍ത്തിയാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന
ആഘോഷ പരിപാടികള്‍ക്ക്‌ ഓണ്‍ലൈന്‍ രൂപം നല്‍കിയിട്ടുള്ളത്‌. ആഘോഷങ്ങളുടെ  ഉദ്ഘാടനം ശനിയാഴ്ച്ച നാലരക്ക് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ ചേറ്റുവ ബ്ലൂ ലേയ്ക്ക്‌ റിസോര്‍ട്ടില്‍ വെച്ച്
നിര്‍വഹിക്കും. മുല്ലശേരിയിലെ കെ ജി സത്താറിന്‍റെ മകന്‍ സലീമിന്‍റെ വീട്ടില്‍ നടന്ന ചടങ്ങിലാണ് ലോഗോ പ്രകാശനം നടന്നത്..