പെട്രോള്‍ പമ്പ് കവര്‍ച്ചാകേസിലെ പ്രതികളെ കോടതി ശിക്ഷിച്ചു

15th anniversary logo
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

30-06-15 Tuesday

ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിച്ച്  തൈക്കാട് സര്‍വീസ് സഹകരണ ബാങ്ക്

posted on 30 June 2015
29-06-15 organic agri gvr co cperative bank
ഗുരുവായൂര്‍: തൈക്കാട് മേഘലയിലെ മുഴുവന്‍ വീടുകളും ജൈവപച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനായി തൈക്കാട് സര്‍വീസ് സഹകരണ ബാങ്ക് മുന്നിട്ടിറങ്ങിയപ്പോള്‍ ജനങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണ ലഭിച്ചു. നൂറ്കണക്കിനാളുകളാണ് ബാങ്കിന്റെ പ്രവര്‍ത്തന മേഖലയായ തൈക്കാട്, ബ്രഹ്മകുളം, ചൊവ്വല്ലൂര്‍ പടി, പാലുവായ്, നെന്മിനി(പഴയ തൈക്കാട് പബഞ്ചായത്ത് പ്രദേശം) മേഖലകളില്‍ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറായെത്തിയത്. പച്ചക്കറി തൈ തയ്യാറാക്കി നല്‍കിയാണ് ബാങ്ക് ഭരണസമിതിയും സഹകാരികളും ജീവനക്കാരും പദ്ധതി നടപ്പിലാക്കിയത്. വിഷമില്ലാ പച്ചക്കറി രോഗമില്ലാ ജീവിതം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ബാബു എം പാലിശ്ശേരി എം എല്‍ എ പച്ചക്കറി തൈ കര്‍ഷകന്‍ മുരിയമംഗലത്ത് ദിവാകരന്‍ ഭട്ടതിരിപ്പാടിന് നല്‍കി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി എസ്  ജയന്‍ അധ്യക്ഷനായി. ജോയിന്റ് രജിസ്ട്രാര്‍ സി വി ശശിധരന്‍ മുഖ്യതിഥിയായി. ബാങ്കിന്റെ 'ഹാപ്പിലേഡി'വായ്പപദതി നഗരസഭാ വൈസ് ചെയര്‍പേര്‍സണ്‍ മഹിമാ രാജേഷ് ഉദ്ഘാടനം ചെയ്തു. സി കെ സദാനന്ദന്‍, ലതാ രാധാകൃഷ്ണന്‍, പത്മിനി ഗംഗാധരന്‍, വി വി രാജീവ്, പി വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു. തൈക്കാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി സി ശംസുദ്ധീന്‍ സ്വാഗതവും ഇ വി കോമളവല്ലി നന്ദിയും പറഞ്ഞു..