15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-08-15 Tuesday

ഹനീഫ വധം : അന്വേഷണം വഴിതിരിച്ചുവിടാന്‍ പോലീസ്‌ ശ്രമിക്കുന്നു ?

posted on 11 August 2015
ചാവക്കാട്: തിരുവത്ര എ.സി ഹനീഫ വധം  അന്വേഷണത്തില്‍ സംശയുമുണ്ടെന്ന് ഹനീഫയുടെ ബന്ധുക്കള്‍. ചാവക്കാട് സ്റ്റേഷനില്‍ നിന്ന് തങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന എ വിഭാഗത്തിന്റെ ആക്ഷേനിലനില്‍ക്കെ  എ.സി ഹനീഫ വധം കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോരല്ലെന്നും മദ്യ മയക്കുമരുന്നു മാഫിയയോടുള്ള ഹനീഫയുടെ എതിര്‍പ്പാണ് കാരണമെന്നും സെപ്ഷ്യല്‍ അന്വേഷണ സംഘത്തിന്റെ പുതിയ കണ്ടെത്തല്‍. വധക്കേസിലെ പ്രതികളെല്ലാം കോണ്‍ഗ്രസ് അനുഭാവികള്‍ മാത്രമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇത് കേസില്‍ വഴിത്തിരിവുണ്ടാക്കാനാണെന്നാണ് പനീഫയുടെ ബന്ധുക്കളുടെ ആക്ഷേപം. മന്ത്രി സി.എന്‍ ബാലകൃഷണന്റെ പേരു പറഞ്ഞു തന്നെ ഹനീഫയുടെ സഹോദരന്‍ വധത്തിനു പിന്നില്‍ അദ്ദേഹമുണ്ടെന്ന് ആരോപിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ പേരിലാണ് ഹനീഫ വധിക്കപ്പെട്ടതെന്ന പ്രചാരം ശക്തമായതോടെ കെ.പി.പി.സിയുടെ ഉപസമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം സി.എ ഗോപ പ്രതാപനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടും പൊലീസിന്റെ പ്രതികള്‍ കോണ്‍ഗ്രസ് അനുഭാവികള്‍ മാത്രമാണെന്നും ഏത് ഗ്രൂപ്പുകാരാണെന്നുള്ള അന്വേഷണം നടത്തിയിട്ടില്ലെന്നുമുള്ള വിശദീകരണം ആരെയൊക്കെയോ സംരക്ഷിക്കാനുള്ള നീക്കമായാണ് ഹനീഫയുടെ ബന്ധുക്കള്‍ പറയുന്നത്. പൊലീസിന്റെ അന്വേഷമമാണ് ശരിയെങ്കില്‍ സി.എ ഗോപപ്രതാപനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്റെ നടപടി തെറ്റായി മാറും. ഈ പശ്ചാത്തലത്തിലാണ് സ്‌പെഷ്യല്‍ ടീമിന്‌റെ അന്വേഷണത്തില്‍ ഹനീഫയുടെ ബന്ധുക്കള്‍ സംശയം ഉന്നയിക്കുന്നത്.്