15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-08-15 Tuesday

ചാവക്കാട് നഗരസഭ കുടുംബശ്രീ വാര്‍ഷികം

posted on 11 August 2015
10-08-15 Kudumba Sree
ചാവക്കാട്: നഗരസഭയുടെ കുടുംബശ്രീ വാര്‍ഷികാഘോഷം നഗരസഭാ ചെയര്‍പേഴ്‌സന്‍ എ.കെ. സതീരത്‌നം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ് അധ്യക്ഷനായി. നിര്‍ധനരായ രോഗികള്‍ക്ക് വേണ്ടി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ സമാഹരിച്ച തുക ചടങ്ങില്‍ കൈമാറി. എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന വിതരണവും കുടുംബശ്രീയുടെ കലാകായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും ചടങ്ങില്‍ നടന്നു. അയല്‍ക്കൂട്ടങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത അഞ്ച് പുസ്തകങ്ങള്‍ക്കുള്ള സമ്മാന വിതരണവും നടന്നു. സി.ഡി.എസ്. ചെയര്‍പേഴ്‌സന്‍ പ്രീജ ദേവദാസ്, പി.ബി. നീനു, പി.വി. സുരേഷ്‌കുമാര്‍, എം.ബി. രാജലക്ഷ്മി, കെ.കെ. കാര്‍ത്ത്യായനി, ഫാത്തിമ ഹനീഫ, ബുഷറ ടി., എസ്. ഹസീന സലീം, പ്രസന്ന രണദിവെ എന്നിവര്‍ പങ്കെടുത്തു.