ചാവക്കാട്: കലാകായിക വിദ്യാഭ്യാസ വേദികള്‍ മാനവരാശിക്ക് നന്മ നല്‍കാനും,
ഹിംസാത്മകപശ്ചാത്തലം നിര്‍മാര്‍ജനം ചെയ്യാനും നാടാകെ പുതുദിശാബോധം വളര്‍ത്താനും യുവാക്കള്‍
ഉപയോഗപ്പെടുത്തണമെന്ന് കേരള സാമൂഹ്യക്ഷേമ വകുപ്പ് സംസ്ഥാന കോഡിനേഷന്‍ മെമ്പര്‍ കരീം
പന്നിത്തടം പറഞ്ഞു. ചാവക്കാട് തിരുവത്ര ഹരിത കലാ കായിക സാംസ്കാരിക വേദി ഓഫീസ്ഉദ്ഘാടനം
ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത പ്രസിഡണ്ട് ടി വി അബ്ദുൽ അസീസ് അധ്യക്ഷത
വഹിച്ചു. കൌണ്‍സിലർമാരായ എം ആർ രാധാകൃഷ്ണന്, കെ വി ഷാനവാസ്, മുസ്ലീംലീഗ് സംസ്ഥാന സമിതി
അംഗം എം എം സിദ്ധീക്ക്, ബി ജെ പി ജില്ല കമ്മിററി അംഗം തേർളി നാരായണൻ, ഗൾഫ്
പ്റതിനിധികളായ പി കെ കരീംഹാജി, പി എ അലി, ടി എം എ സലാം, ആബിദ്ഹംസ, പ്രവര്‍ത്തകരായ
ഷാക്കിര്‍ അലി കെ തിരുവത്ര, ഹാഷിംമാലിക്ക്, എം എസ് സാലിഹ്, കരീം അറക്കവീട്ടില്‍,, അന്‍വര്‍
നൂര്‍ എന്നിവര്‍ സംസാരിച്ചു. മുന്നോടിയായി നടന്ന ഘോഷയാത്രക്ക് അസ്ലം, മുഖ്താര്‍, ഇജാസ്
റഹ്മാന്, ഷിബിലി, വി എച്ച് ബിലാല്‍, കെ എച്ച് അബദുല്സുഹാദ് എന്നിവർ നേതൃത്വം നല്കി.