15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-08-15 Tuesday

ചാവക്കാട് നഗരസഭയുടെ പുതിയ ഓഫീസ് കെട്ടിട നിര്‍മ്മാണോദ്ഘാടനം നടത്തി

posted on 11 August 2015
10-08-15 nirmanodghadanam
ചാവക്കാട്‌: ചാവക്കാട് നഗരസഭയുടെ പുതിയ ഓഫീസ് സമുച്ചയം നിര്‍മ്മാണോദ്ഘാടനം സി.എന്‍ ജയദേവന്‍ എം.പി നിര്‍വഹിച്ചു. കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അധ്യക്ഷനായി. മത്സ്യ തൊഴിലാളികള്‍ക്കായി നഗരസഭ നിര്‍മ്മിക്കുവാന്‍ പോകുന്ന മത്സ്യ വിപണന കേന്ദ്രത്തിന് 2016-17 വര്‍ഷത്തെ എം.പി ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്ന് എം.പി പറഞ്ഞു. ചാവക്കാട് മിനി സിവില്‍ സ്റ്റേഷന് മുന്നിലെ നഗരസഭയുടെ സ്ഥലത്താണ് അത്യാധുനിക രീതിയിലുള്ള സംവിധാനങ്ങളോടെ ഓഫീസ് കെട്ടിടവും കോണ്‍ഫറന്‍സ് ഹാളും നിരമ്മിക്കുന്നത്. വിപുലമായ പാര്‍ക്കിംങ് സൗകര്യവും, ആദ്യനിലയില്‍ വാണിജ്യാവശ്യത്തിനായി 12 മുറികളും നിര്‍മ്മിക്കും. മുന്ന് നിലകളിലായി പതിനായിരം ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് 4 കോടി രൂപയുടെ അടങ്കല്‍ തുകയാണ് നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്. നഗരസഭ പദ്ധതി വിഹിതത്തിനു പുറമേ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ ലഭ്യമാക്കി കെട്ടിടനിര്‍മ്മാണം 2 വര്‍ഷത്തിനകം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കുമെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു.
വൈസ് ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.കെ സുധീരന്‍, പി.വി സുരേഷ്‌കുമാര്‍, എം.ബി രാജലക്ഷ്മി, ബുഷറ ലത്തീഫ്, ഫാത്തിമ ഹനീഫ, പ്രതിപക്ഷനേതാവ് കെ.കെ കാര്‍ത്ത്യായിനി, മുന്‍ ചെയര്‍മാന്‍ എം.ആര്‍ രാധാകൃഷ്ണന്‍, വിവിധ സംഘടനാ പ്രതിനിധികളായ കെ.എസ് അനില്‍കുമാര്‍, അഡ്വ പി മുഹമ്മദ് ബഷീര്‍, കെ.വി സിദ്ധിഖ്, സെയ്താലിക്കുട്ടി, ഇ.പി സുരേഷ്‌കുമാര്‍, വി.വി ഡൊമിനി, പി.കെ അബ്ദുള്‍ കലാം, പ്രീജ ദേവദാസ് എന്നിവര്‍ പ്രസംഗിച്ചു. നഗരസഭ അധ്യക്ഷ എ.കകെ സതീരത്‌നം സ്വാഗതവും സെക്രട്ടറി കെ.ജി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.