15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-08-2015 Tuesday

പുത്തന്‍കടപ്പുറത്തെ വീടാക്രമണം: 61 പേര്‍ക്കെതിരെ കേസ്‌

posted on 11 August 2015
ചാവക്കാട്: കോണ്‍ഗ്രസ് നേതാവ് എ.സി. ഹനീഫ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് പുത്തന്‍കടപ്പുറം മേഖലയില്‍ അഞ്ചു വീടുകള്‍ തകര്‍ത്ത കേസില്‍ 61 പേര്‍ക്കെതിരെ ചാവക്കാട് പോലീസ് കേസെടുത്തു. ആലിപ്പരി ശകുന്തള, വളവില്‍ ശകുന്തള, കാളീടകായില്‍ മറിയത്തു എന്നിവരുടെ വീടുകള്‍ ആക്രമിച്ച കേസില്‍ 11 വീതം പേര്‍ക്കെതിരെയാണ് കേസ്. അറവാശ്ശേരി നൂറുല്‍ അമീന്‍, കുന്നത്ത് നഫീസ എന്നിവരുടെ വീടുകള്‍ ആക്രമിച്ച കേസില്‍ 14 വീതം പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 15000 മുതല്‍ 25000 വരെ രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. വീട് തകര്‍ത്ത സംഭവത്തില്‍ അഞ്ച് പരാതികളാണ് പോലീസിന് ഇതുവരെ ലഭിച്ചിട്ടുള്ളതെന്ന് എസ്.ഐ. അനൂപ് മോന്‍ പറഞ്ഞു..