15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

1-08-15 Tuesday

ഹനീഫ വധം : പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ അറസ്റ്റില്‍

posted on 11 August 2015
10-08-15shamseerചാവക്കാട്: മണത്തല ബേബിറോഡില്‍ എ സി ഹനീഫയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.  തിരുവത്ര പുതുവീട്ടില്‍  ഷംസീര്‍ (20) നെയാണ് പ്രത്യോക അന്വേഷ്ണ സംഘം അറസ്റ്റുചെയ്തത്. കേസിലെ പ്രധാന പ്രതി  കണ്ണന്‍ കേരന്‍ ഷമ്മീറിന്റെ അറസ്റ്റ്‌  കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഷമീറിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് ഹനീഫയെ വീട്ടില്‍ കയറി അക്രമിച്ചത്. ഷമീറായിരുന്നു ഹനീഫയെ കുത്തിയത്‌.  ശേഷം പ്രതികളെ രക്ഷപെടുത്താന്‍ സഹായിച്ചത് ഷംസീറാണെന്ന് പോലീസ്‌ പറയുന്നു. ബൈക്കിലും കാല്‍ നടയായും  വന്ന സംഘമാണ്  ഹനീഫയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കൊല നടത്തിയത്. പിന്നീട് സംഘം ബൈക്കിലും കാറിലുമായി രക്ഷപ്പെട്ടു. ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍  പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതായി അന്വേഷ്ണ സഘം വെളിപ്പെടുത്തി. ഷമീറിനെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു.  ഷംസീറിനെ ചൊവ്വാഴ്ച്ച കോടതിയില്‍ ഹാജറാക്കും. കാപ്പ പ്രകാരം ജയിലില്‍ കിടന്നിട്ടുള്ള ഷമ്മീറിന് പതിനൊന്നോളം കേസുകള്‍ നിലവിലുണ്ട്.