15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-08-15 Tuesday

കൊലപാതക രാഷ്ട്രീയത്തിനെതിരെ സി.പി.എം. സത്യാഗ്രഹം നാളെ

posted on 11 August 2015
ചാവക്കാട്: കോണ്‍ഗ്രസ്സിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ സി.പി.എം. ചാവക്കാട് ഏരിയ കമ്മിറ്റി ആഗസ്ത് 12ന് ജനകീയ സത്യാഗ്രഹം നടത്തുമെന്ന് ഏരിയ സെക്രട്ടറി എം. കൃഷ്ണദാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ചാവക്കാട് സെന്ററില്‍ രാവിലെ 10ന് നടക്കുന്ന സത്യാഗ്രഹം സി.പി.എം. ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി.യുടെ അച്ചടക്കനടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. കോണ്‍ഗ്രസില്‍നിന്ന് പിരിച്ചുവിട്ട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കെ.പി.സി.സി. പ്രസിഡന്റ് ആര്‍ജവം കാണിക്കണം-കൃഷ്ണദാസ് പറഞ്ഞു.
സി.ഐ.ടി.യു. ഏരിയ സെക്രട്ടറി എന്‍.കെ. അക്ബര്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എ.എച്ച്. അക്ബര്‍, പട്ടികജാതി ക്ഷേമസമിതി ഏരിയ സെക്രട്ടറി ടി.ടി. ശിവദാസ്, സി.പി.എം. ലോക്കല്‍ സെക്രട്ടറി കെ.എച്ച്. സലാം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.