15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

11-08-15 Tuesday

തനിക്കെതിരെയുള്ള നടപടി ഏകപക്ഷീയമെന്ന് സി.എ. ഗോപപ്രതാപന്‍

posted on 11 August  2015
10-08-15 gopa prathapanചാവക്കാട്: ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിടുകയും പ്രസിഡന്റായിരുന്ന തന്നെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്ത നടപടി ഏകപക്ഷീയമെന്ന് സി.എ. ഗോപപ്രതാപന്‍ ആരോപിച്ചു. എ. ഗ്രൂപ്പുകാരനായ ഡി.സി .സി. പ്രസിഡന്റും കെ.പി.സി.സി. നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മീഷനിലെ എ. ഗ്രൂപ്പുകാരനായ അംഗവും ചേര്‍ന്നെടുത്ത ഏകപക്ഷീയമായ തീരുമാനമാണ് നടപ്പായത്.
ചാവക്കാട്ടെ കോണ്‍ഗ്രസ്സിലെ ചേരിപ്പോര് അന്വേഷിക്കാന്‍ ഒരുമാസം മുമ്പാണ് കെ.പി.സി.സി. മൂന്നംഗ കമ്മീഷനെ നിയമിച്ചത്. എന്നാല്‍, ഒരു മാസം സമയം കിട്ടിയിട്ടും റിപ്പോര്‍ട്ട് നല്‍കാന്‍ കഴിയാതിരുന്ന കമ്മീഷന്‍ കൊലപാതകം നടന്നശേഷം പൊടുന്നനെ എടുത്ത തീരുമാനം ഏകപക്ഷീയമാണ്. മൂന്നംഗ കമ്മീഷനിലെ എ. ഗ്രൂപ്പുകാരനായ ഒരാള്‍ മാത്രമാണ് തെളിവെടുപ്പ് നടത്താന്‍ വന്നത്.