posted on 11 August 2015 ചാവക്കാട്: തിരുവത്ര
പുത്തന്‍കടപ്പുറം ഷാഫിനഗറില്‍ ഹനീഫയുടെ വധവത്തിനു പിന്നില്‍ മദ്യ മയക്കുമരുന്ന്
മാഫിയക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളിലുള്ള വൈരാഗ്യമാണെന്ന പോലീസ്
പ്രത്യേക അന്വേഷണസംഘത്തിന്റെ തിരക്കഥ പൊളിയുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഗ്രൂപ്
പോരിലുള്ള വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് രേഖപ്പെടുത്തിയ
സാക്ഷിമൊഴിയുള്പ്പെടെയാണ് എഫ് ഐ ആര് (പ്രഥമ വിവര റിപ്പോര്‍ട്ട്)
തയ്യാറാക്കിയിട്ടുള്ളത്. ഹനീഫ വധിക്കപ്പെട്ട അന്നുതന്നെ രാത്രി പതിനൊന്നു
മണിക്ക് ദൃക്സാക്ഷികളിലൊരാളായ തെരുവത്ത് വീട്ടില്‍ ഫൈസല്‍(20)ചാവക്കാട് പോലീസ്
സ്റ്റേഷനിലെത്തി നല്‍കിയാണ് മൊഴിയാണ് അന്വേഷണസംഘത്തിന്റെ വാദത്തിന്റെ
മുനയൊടിക്കുന്നത്. കൊണ്ഗ്രസ്സിലെ ഗ്രൂപ്പ് പോരിന്റെ തുടര്‍ച്ചയാണ് ഹനീഫയുടെ
കൊലപാതകമെന്ന് എഫ് ഐ ആറില്‍ വ്യക്തമായിട്ടും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളാണ്
കൊലപാതകത്തിനു കാരണമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.നീഫയുടെ
വീട്ടുകാര്‍ക്കും, നാട്ടുകാര്‍ക്കും, കോണ്ഗ്രസ്കാര്ക്ക് തന്നെയും ഹനീഫയുടെ
കൊലപാതകത്തിനു കാരണം തുടര്‍ന്ന് വന്ന ഗ്രൂപ്പ് വഴക്കാണെന്ന കാര്യത്തില്‍
സംശയമില്ലെന്നിരിക്കെയാണ് പ്രതികള്‍ ഏത് ഗ്രൂപ്പ് കാരാണെന്നറിയില്ലെന്നും
കോണ്‍ഗ്രസ് അനുഭാവികള്‍ മാത്രമാണെന്നുമുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ
വിശദീകരണം.. |