banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

03-04-2015 Friday

ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

posted on 03 April 2015
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം 15ന് പുലര്‍ച്ചെ 2.30 മുതല്‍ 3.30 വരെയാണ് കണി ദര്‍ശനം. ചൊവ്വാഴ്ച വൈകുന്നേരം ശ്രീലകത്തെ മുഖമണ്ഡപത്തില്‍ കീഴ്ശാന്തിമാര്‍ ചേര്‍ന്ന് കണിയൊരുക്കിവെക്കും. ഓട്ടുരുളിയില്‍ അരി, വെള്ളരി, വാല്‍കണ്ണാടി, നാണയം, ഗ്രന്ഥം, സ്വര്‍ണ്ണം, വസ്ത്രം, ചക്ക, മാങ്ങ, കൊന്നപ്പൂവ് എന്നിവയൊരുക്കി മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ആദ്യം ഗുരുവായൂരപ്പനെ കണികാണിക്കും. തുടര്‍ന്ന് ശ്രീലകത്തെ മുഖമണ്ഡപത്തില്‍ നെറ്റിപ്പട്ടം, ആലവട്ടം, വെഞ്ചാമരം, നെയ്യ്‌വിളക്ക് എന്നിവകൊണ്ട് പ്രത്യകം അലങ്കരിച്ച  ഭഗവാന്റെ സ്വര്‍ണ്ണ തിടമ്പിനുമുന്നില്‍ ഒരുക്കിയ കണി ഭക്തര്‍ക്ക് കാണാനും അവസരം നല്‍കും. വിഷുക്കണി ദര്‍ശനത്തിന് പൂര്‍വ്വാധികം ഭക്തജനതിരക്ക് അനുഭവപ്പെടുമെന്നതിനാല്‍ ദര്‍ശനത്തിനെത്തുന്നവര്‍ ദേവസ്വം ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗരസ്ഥരുമായി സഹകരിക്കണമെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.