banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

03-04-15 Friday

പരീത്‌ ഹാജി - നാടിന്റെ വിദ്യാഭ്യാസ പുരോഗതി സ്വപ്നംകണ്ട മഹത്‌ വ്യക്തി

posted on 03 April 2015
02-04-15 pareed haji anusmaranam k v
ചാവക്കാട്‌:  കഴിഞ്ഞ ദിവസം അന്തരിച്ച പൗരപ്രമുഖനും കാജ കമ്പനി മാനേജിംങ്ങ് പാര്‍ട്‌നറുമായിരുന്ന എ പരീദ് ഹാജി  അനുസ്മരണം സംഘടിപ്പിച്ചു. നാടിന്റെ വിദ്യാഭ്യാസ പുരോഗതി ഒരു സ്വപ്നമായി കൊണ്ട് നടന്ന മഹത് വ്യക്തിയായിരുന്നു അദ്ദേഹം. സൌമ്യ ഭാഷണം കൊണ്ട് രാഷ്ട്രീയ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ഊഷ്മള സൗഹൃദം സ്ഥാപിച്ച പരീത്‌ ഹാജി  സമൂഹത്തിലെ എല്ലാ വിഭാഗക്കാരുടെയും പ്രശ്നങ്ങള്‍ക്ക് കാത് കൊടുക്കാനും പരിഹാരം കാണാനും കഴിയുന്ന അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നെന്നും പരിപാടിയില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയ സാംസ്കാരിക നേതൃത്വം അനുസ്മരിച്ചു. വ്യവസായ സംരംഭത്തില്‍ ചാവക്കാടിന്റെ അടയാളമായ കാജാ ഗ്രൂപിന്റെ ജനകീയ മുഖവും കമ്പനിയിലേക്കുള്ള സാധാരണക്കാരന്റെ വാതായനവുമാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ നഷ്ടമായതെന്ന് ചടങ്ങില്‍ ഓര്‍മിച്ചു.
ചാവക്കാട്‌ മുന്‍സിപ്പല്‍ ചത്വരത്തില്‍ നടന്ന പരിപാടിയില്‍ കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ, മുന്‍ എം എല്‍ എ പി ടി കുഞ്ഞുമുഹമ്മദ്‌, നഗരസഭാ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം, മുന്‍ ചെയര്‍മാന്‍ പി കെ അബൂബക്കര്‍ ഹാജി, ഡി സി സി പ്രസിഡന്‍റ് ഒ അബ്ദുറഹ്മാന്‍ കുട്ടി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് സി എച്ച് റഷീദ്‌, വ്യാപരി വ്യവസായി ജില്ല പ്രസിഡന്‍റ് കെ വി അബ്ദുല്‍ ഹമീദ്‌, നഗരസഭാ വൈസ്‌ ചെയര്‍മാന്‍ മാലിക്കുളം അബ്ബാസ്‌, എല്‍ ഡി എഫ് മണ്ഡലം കണ്‍വീനര്‍ സൈതാലിക്കുട്ടി, പ്രവാസി ലീഗ് നേതാവ്‌ ജലീല്‍ വലിയകത്ത്‌, ജമാഅത്തെ ഇസ്ലാമി പ്രതിനിധി ഐ മുഹമ്മദാലി, സി പി ഐ പ്രതിനിധി അഡ്വ.ബഷീര്‍, എം എസ് എസ് പ്രതിനിധി നിസാമുദീന്‍, കെ ടി ഭരതന്‍, ഇസ്മായില്‍ എന്നിവര്‍ സംബന്ധിച്ചു.
ഏര്‍ച്ചം വീട്ടില്‍ കല്ലിങ്കല്‍ പരേതനായ ഹസ്സന്‍ മുസ്ലിയാരുട മകനാണ് പരീത്‌ ഹാജി. സേവനരംഗത്ത് സജീവ സാനിധ്യമായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്താല്‍  ചികിത്‌സയിലായിരുന്നു. ബുധനാഴ്ച രാത്രി 11. 45 ന് മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. 74  വയസ് പ്രായമായിരുന്നു . മുതുവട്ടൂര്‍ മഹല്ല് പ്രസിഡന്റ്,  ചാവക്കാട് ഇസ്‌ലാമിയ്യ കോളേജ് ചെയര്‍മാന്‍, രാജസ്‌കൂള്‍ മാനജിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍, ഒരുമനയൂര്‍ മുസ്‌ലീം എഞ്ചുക്കേഷണല്‍ സ്വസൈറ്റി  (ഇസ്‌ലാമിക്ക് ഹയര്‍ സെക്കന്ററി സ്‌കൂള്‍) പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തീച്ചു വരികയായിരുന്നു. എം എസ് എസ് സംസ്ഥാന പ്രസിഡന്‍റ്, സംസ്ഥാന ഹജജ് കമ്മിറ്റി മെമ്പര്‍, ചാവക്കാട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍, സംസ്ഥാന ബീഡിതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍, എം എസ് എസ് ചാവക്കാട് യൂണിറ്റ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, ചാവക്കാട് വികസനസമിതി ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് . പരേതനായ രാജ അബ്ദുല്‍ഖാദര്‍ ഹാജിയുടെ സഹോദരി കുഞ്ഞിപാത്തുമ്മയാണ് മാതാവ്. ഭാര്യ: ആമിന. മക്കള്‍ : അബ്ദുല്‍ നിസാര്‍ (ബിസിനസ്)  ലബീബ, സബിത, നിഷിത. മരുമക്കള്‍: ഷാജിത, അലി, (ബിസിനസ്) താജുദ്ധീന്‍,(ബിസിനസ്), മുഹമ്മദ്‌ (ബിസിനസ്). സഹോദരങ്ങള്‍: അസീസ്, ഐഷ, നഫീസ, പരേതരായ അബ്ദുള്ള, പാത്തുണ്ണി, ബീവാത്തുമോള്‍. വ്യാഴാഴ്ച്ച  വൈകീട്ട് 4.30 ന് ചാവക്കാട് അങ്ങാടിതാഴം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു. 
02-04-15 anusmrana sadassu