banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

03-04 2015 Friday

മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ച സംഭവം  - സുരക്ഷാസംവിധാനങ്ങളുടെ അഭാവം മൂലം

Posted on 03 April 2015
ഗുരുവായൂര്‍: ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിക്കായി  പൈപ്പിടുന്നതിനുള്ള കുഴിയില്‍ മണ്ണിടിഞ്ഞ് തൊഴിലാളി മരിക്കാനിടയായത് സുരക്ഷ സംവിധാനഏര്‍പ്പെടുത്താതിരുന്നത് മൂലം. ഗുരുവായൂര്‍ പോലുള്ള തീരദേശ മേഖലയിലെ മണ്ണില്‍ നാല് മീറ്ററിലധികം ആഴത്തില്‍ കുഴിയെടുക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങള്‍ നേരിടാന്‍ ഒരു മുന്‍കരുതലും സ്വീകരിച്ചിരുന്നില്ല. ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കിയ സമയപരിധിക്കുള്ളില്‍ പണിതീര്‍ക്കാന്‍ രാവും പകലും നടത്തിയ ശ്രമങ്ങല്‍ക്കിടെ  സുരക്ഷാ സംവിധാനങ്ങളുടെ അഭാവം അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. മണല്‍ പ്രദേശമായിരുന്നിട്ടും മണ്ണിടിയാതിരിക്കാന്‍ യാതൊരു മുന്‍കരുതലും എടുക്കാതെയാണ് കരാറുകാരന്‍ ജോലികള്‍ നടത്തി വന്നിരുന്നത്. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അടിയന്തിരസഹായം എത്തിക്കേണ്ട പൊലിസ്, ഫയര്‍ഫോഴ്സ്, ആമ്പുലന്‍സ് സംവിധാനങ്ങളുടെ ഫോണ്‍നമ്പര്‍ പോലും ബന്ധപ്പെട്ട കരാറുകരന്റേയൊ, പണികള്‍ക്ക് നേതൃത്വം നല്‍കിയിരുന്നവരുരെ പക്കലൊ ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച്ച അപകടം സഭവിച്ചപ്പോഴും പൊലിസിലും ഫയര്‍ഫോഴ്‌സിലും, ആക്ടിലും എല്ലാം വിളിച്ചറിയിച്ചത് സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരായിരുന്നു. അധികൃതരുടെ അനാസ്ഥക്ക് വിലയായി നല്‍കേണ്ടി വന്നത് സുധീഷ് എന്ന യുവാവിന്റെ ജീവനാണ്. തെക്കെ ഔട്ടര്‍ റിങ് റോഡില്‍ ആഴത്തില്‍ കുഴിയെടുത്ത സ്ഥലങ്ങളില്‍ മണ്ണിടിയാതിരിക്കാന്‍ കുഴിയുടെ വശങ്ങളില്‍ ഷീറ്റ് പൈലിങ് നടത്തിയിരുന്നു. എന്നാല്‍ പടിഞ്ഞാറെ നടയില്‍ ഇതൊന്നും ഉണ്ടായിരുന്നില്ല. ഭൂമിയില്‍ നിന്ന് വെള്ളം ഊറിവന്ന് മിനിറ്റുകള്‍ക്കകം കുഴികളില്‍ വെള്ളം നിറയുന്ന അവസ്ഥയായിരുന്നിട്ടും വാട്ടര്‍ അതോറിറ്റിയോ കരാറുകാരോ ജാഗ്രത പുലര്‍ത്തിയില്ല. മണ്ണിനടിയില്‍ ആളുകള്‍ അകപ്പെടുന്ന ഘട്ടങ്ങളില്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഫയര്‍ഫോഴ്‌സിനും വേണ്ടത്ര പിടിയില്ലാത്തതുപോലെയായിരുന്നു കാര്യങ്ങള്‍. 7.45 ന് കുഴിയില്‍ അകപ്പെട്ട ആളെ രക്ഷിക്കാന്‍ പത്ത് മിനിറ്റിനകം ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും എങ്ങനെ പുറത്തെടുക്കണം എന്നറിയാതെ 20 മിനിറ്റോളം നഷ്ടപ്പെട്ടു. തീരുമാനമെടുക്കാനാവാതെ ഫയര്‍ഫോഴ്‌സ് നില്‍ക്കുമ്പോള്‍ ഞങ്ങള്‍ തന്നെ രക്ഷിക്കാനുള്ള നടപടികള്‍ ചെയ്യാമെന്ന് പറഞ്ഞ് സുധീഷിന്റെ കൂടെ ജോലിചെയ്യുന്നവര്‍ രംഗത്തെത്തെിയിരുന്നു. ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിടല്‍ പ്രവര്‍ത്തികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് മതിയായ സുരക്ഷ ഉറപ്പുവരുത്താതെ പണിയെടുപ്പിക്കുന്നതുമൂലം തൊഴിലാളി മരിച്ച സംഭവത്തില്‍ സിപി ഐ എം ഗുരുവായൂര്‍ ലോക്കല്‍ കമ്മിറ്റ പ്രതിഷേധിച്ചു. കരാറുകാരനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും മതിയായ സുരക്ഷ ഉറപ്പുവരുത്തി സമയബന്ധിതമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഇല്ലെങ്കില്‍ ശക്തമായ സമരമാരംഭിക്കുമെന്നും സിപിഐ എം ഗുരുവായൂര്‍ ലോക്കല്‍ സെക്രട്ടറി എം സി സുനില്‍കുമാര്‍ പറഞ്ഞു..