banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

03-04-15 Friday

ചാവക്കാട് നഗരസഭാ കൗണ്‍സിലറെ അയോഗ്യയാക്കാന്‍ ആവശ്യപ്പെട്ട് കേസ്

posted on 03 April 2015
ചാവക്കാട്: ചാവക്കാട് നഗരസഭാ 18 ആം വാര്‍ഡ് കൗണ്‍സിലര്‍ കാണികോട്ട് സന്ധ്യ സുനില്‍കുമാറിനെ  അയോഗ്യയാക്കാന്‍ ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡണ്ട്‌ ചാവക്കാട് നഗരസഭാ കൗണ്‍സിലരുമായ കെ. വി. ഷാനവാസ്‌ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്ബാകെ കേസ് ഫയല്‍ ചെയ്തു. 2013 മുതല്‍ ഗള്‍ഫില്‍ ജോലി ചെയുന്ന സന്ധ്യ 62 കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല. 40 സ്റ്റന്റിംഗ് കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല.  കൗണ്‍സിലരായതിനു ശേഷം വെറും 4 വാര്‍ഡ്‌ സഭയിലാണ് പങ്കെടുത്തത്.  ചാവക്കാട് നഗരസഭാ ചെയര്‍പെഴ്സണ്‍ കൗണ്‍സിലര്‍ക്ക് ലീവ് അനുവദിച്ചിട്ടുള്ളതാണ്  എന്ന്  കൗണ്‍സിലിനെ തെറ്റിധരിപ്പിച്ച് നാട്ടില്‍ ഇല്ലാത്ത  കൗണ്‍സിലറെ  നിലനിര്‍ത്തി കൊണ്ട് പോകാന്‍ നിയമ വിരുദ്ധമായി പ്രാവര്‍ത്തിചിട്ടുള്ളതാണ് . കൗണ്‍സിലറായി തിരഞ്ഞെടുക്കപെട്ട  ആദ്യഘട്ടത്തില്‍ മൂന്ന്  കൗണ്‍സില്‍ യോഗം കഴിഞ്ഞു അടുത്ത കൗണ്‍സില്‍ യോഗത്തിനു ഗള്‍ഫില്‍ നിന്ന് വന്നു യോഗത്തില്‍ പങ്കെടുത്തു പോകാറാണ് പതിവ്. 2013 മുതല്‍ സ്ഥിരം  കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാറില്ല. വാര്‍ഡിലെ ജനങ്ങളുടെ യാതൊരു ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്താറില്ല. എല്‍.ഡി.എഫ് ന്‍റെ നേതൃത്വത്തില്‍ ഭരിക്കുന്ന നഗരസഭാ ചെയര്‍പെഴ്സണ്‍  കൗണ്‍സിലര്‍ നാട്ടില്‍ ഇല്ലാത്ത കാര്യം മറച്ചു വെച്ച് ഭരണഘടനാ പ്രതിജ്ഞാ ലംഘനവും  നടത്തിയിട്ടുള്ളതാണ് .  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേസ് ഫയലില്‍ സ്വീകരിച്ച് കൗണ്‍സിലറിന് നോട്ടീസ് അയച്ചിട്ടും ഹാജരാവത്തതിനാല്‍ കമ്മീഷന്‍ നേരിട്ട് വന്നു  കൗണ്‍സിലറുടെ വീട്ടില്‍ നോട്ടീസ് പതിച്ചു നടത്തിയിട്ടുളതാണ്. ഹരജിക്കാരന് വേണ്ടി  അഡ്വ: തേര്‍ളി അശോകന്‍ ഹാജരായി .