banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-04-2015 Friday

ദേശീയപാത 17 ഇടക്കഴിയൂരില്‍  ഇന്നലെ ഉണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ നാലു പേര്‍ക്ക് പരിക്ക്

Posted on 03 April 2015
ചാവക്കാട്: ദേശീയ പാത 17ല്‍ ഇന്നലെ ഉണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ നാലു പേര്‍ക്ക് പരിക്ക്. രാവിലെ 10.30 നു എടക്കഴിയൂര്‍ നാലാം കല്ല്‌ തന്‍വീറുല്‍ ഇസ്‌ലാം മദ്റസക്ക് സമീപം സ്കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിടിച്ച് വടുതല പുത്തന്‍പുരക്കല്‍ ഷാജഹാ(42)നു പരിക്കേറ്റു. ഹൈവേയിലേക്ക് കയറിയ സ്കൂട്ടറില്‍ ഗുരുവായൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിക്കുകയായിരുന്നു. നാലാം കല്ലിലെ ബന്ധു വീട്ടിലേക്കു വന്നയാളാണ് അപകടത്തില്‍ പെട്ടത്. ഇയാളെ എടക്കഴിയൂര്‍ 'ലൈഫ് കെയര്‍' പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ എത്തിച്ചു.
ഉച്ചക്ക് 12.30നു  ഹാജിയാര്‍ മസ്ജിദിനു മുന്നില്‍  നിര്‍ത്തിയിട്ടിരുന്ന ടവേര കാറിനു പുറകില്‍ ആലുവായില്‍ നിന്ന് കുടിവെള്ളവുമായി പോവുകയായിരുന്ന പിക് അപ്പ്‌ വാനിടിച്ചു. വാഹനങ്ങള്‍ക്ക് കേടുപാടു സംഭവിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ മുന്നോട്ടു നീങ്ങി തൊട്ടടുത്ത വൈദ്യുതിക്കാലില്‍ ഇടിച്ചാണ് നിന്നത്. 
ഉച്ചക്ക് രണ്ടു മണിയോടെ അകലാട് ഒറ്റയിനിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ പുറകില്‍ നിന്നെത്തിയ മറ്റൊരു ബൈക്കിടിച്ചു മൂന്നു പേര്ക്ക് പരിക്കേറ്റു. തിരുവത്ര പുതിയ വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍ മകന്‍ ഉമര്‍ ഫാറൂഖ്(25), വാടാനപ്പള്ളി സ്വദേശികളായ സുധീര്‍(36), വെളിയത്ത് ശിഫാസ് (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നബവി ആക്സിഡെന്റ് കെയര്‍ പ്രവര്‍ത്തകര്‍
സ്വകാര്യ ആശുപത്രിയിലെത്തിച്ചു..