banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

03-04-2015 Friday

ഉണ്ണികൃഷ്ണന്‍ പുതൂര്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം എം പി വീരേന്ദ്രകുമാറിനു സമ്മാനിച്ചു

Posted on 03 April 2015
02-04-15 Pudhur unnikrishnan
ഗുരുവായൂര്‍: പ്രശസ്ത സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ സ്മരണയ്ക്ക് സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം ഡോ. എം. ലീലാവതി സമ്മാനിച്ചു. പുരസ്‌കാരജേതാവ് എം.പി. വീരേന്ദ്രകുമാറിനുവേണ്ടി ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അംഗം അഡ്വ. എം ജനാര്‍ദ്ദനന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. കഥയുടെ പുതിയ ഊര് സൃഷ്ടിച്ചതാണ് പുതൂരിന്റെ സര്‍ഗ്ഗവൈഭവമെന്ന് ഡോ.എം. ലീലാവതി അഭിപ്രായപ്പെട്ടു. ആര്‍ദ്രതയെ കാവ്യാത്മകമായി കഥയില്‍ ചിത്രീകരിച്ച പുതൂര്‍ തന്റെ അപരാധങ്ങളെ കഥയിലൂടെ ഏറ്റുപറയുന്ന കുമ്പസാരകഥകള്‍ എന്ന പാശ്ചാത്യരീതി പരീക്ഷിക്കുകയും ചെയ്തതായി ഡോ .എം. ലീലാവതി പറഞ്ഞു. പുരസ്‌കാരവിതരണ ചടങ്ങ് മന്ത്രി സി എന്‍  ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ വി  അബ്ദുള്‍ഖാദര്‍ എം എല്‍ എ അധ്യക്ഷനായി. സി പി രാജശേഖരന്‍ പുരസ്‌കാരജേതാവിനെ പരിചയപ്പെടുത്തി. 'പുതൂരിന്റെ ആത്മനിര്‍വൃതി', 'എന്റെ ഓമനകഥകള്‍' എന്നീ പുസ്തകങ്ങള്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. സി എച്ച്  റഷീദും അഡ്വ. വി ബലറാമും ഏറ്റുവാങ്ങി. നഗരസഭ' ചെയര്‍മാന്‍ പി എസ് ജയന്‍, ബാലചന്ദ്രന്‍ വടക്കേടത്ത്, ജോസഫ് ചാലിശ്ശേരി, ഷാജു പുതൂര്‍, ജനു ഗുരുവായൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.