15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-01-2016 Wednesday

ഡി.സി.സി. ജനറല്‍ സെക്രട്ടറി യതീന്ദ്രദാസിന് സ്വീകരണം

Posted on: 13 January 2016
12-01-16 yathiചാവക്കാട്:  ഡി.സി.സി. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് പി. യതീന്ദ്രദാസിന് സ്വദേശമായ പുന്നയില്‍ സ്വീകരണം നല്‍കി. ടി.എന്‍. പ്രതാപന്‍ എം.എല്‍.എ. സമ്മേളനം ഉദ്ഘാടനംചെയ്തു.
മനുഷ്യര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കാന്‍ ശ്രമിക്കുന്ന മതഫാസിസ്റ്റുകള്‍ക്കെതിരെ കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പി. യതീന്ദ്രദാസിന്റെ ദീര്‍ഘകാലമായുള്ള മതേതരവും നിസ്വാര്‍ത്ഥവുമായ സേവനത്തിന് ലഭിച്ച അംഗീകാരമാണ് പുതിയ പദവിയെന്ന് പ്രതാപന്‍ പറഞ്ഞു.
നഗരസഭാ വാര്‍ഡ് കൗണ്‍സിലര്‍ ഹിമ മനോജ് അധ്യക്ഷയായി. കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി, ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.ഡി. വീരമണി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി. ഷാനവാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. മുസ്താഖലി, നഗരസഭാ കൗണ്‍സിലര്‍ കെ.എസ്. ബാബുരാജ്, ആന്റോ തോമസ്, പി.സി. തോമസ്, കെ. നവാസ്, സി. കാദര്‍, പി.വി. അഷറഫലി, ആര്‍.കെ. നൗഷാദ്, എ.എസ.് സറൂഖ്, ആര്‍.വി. അബ്ദുള്‍ ജബാര്‍, പി.കെ. ഇദിരീസ് എന്നിവര്‍ പ്രസംഗിച്ചു. .