15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-01-2016 Wednesday

സൗജന്യ ഡയാലിസിസിനുള്ള കൂപ്പണ്‍ വിതരണം

Posted on: 13 January  2016
ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സംരക്ഷണയിലുള്ള നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസിനുള്ള കൂപ്പണ്‍ വിതരണം നടത്തി.
യു.എ.ഇ. അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് മാനേജിങ് ഡയറക്ടര്‍ ബഷീര്‍, ഡോ. ജംഷീദ് എന്നിവര്‍ ചേര്‍ന്ന് കൂപ്പണ്‍ വിതരണം നിര്‍വ്വഹിച്ചു. ഇതിനോടനുബന്ധിച്ച് ചേര്‍ന്ന രോഗികളുടേയും ബന്ധുക്കളുടേയും സമാശ്വാസ സംഗമത്തില്‍ ട്രസ്റ്റിന്റെ പ്രസിഡന്റ് പി.വി. അബ്ദു അധ്യക്ഷനായി. പ്രവാസി സംഘടന നേതാക്കളായ മുബാറക് ഇംബാര്‍ക്, ഫാസില്‍ ഹാഷിം എന്നിവര്‍ രോഗികള്‍ക്ക് സഹായവാഗ്ദാനങ്ങള്‍ നല്‍കി. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഹക്കീം ഇംബാര്‍ക്, മറ്റ് ഭാരവാഹികളായ കെ. ഷംസുദ്ദീന്‍, എം.കെ. നൗഷാദ് അലി, സി.എം. സുകുമാരന്‍, ജമാല്‍ താമരത്ത് എന്നിവര്‍ പ്രസംഗിച്ചു..