15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

13-01-2016 Wednesday

കടപ്പുറത്ത് വേലിയേറ്റം - വഞ്ചികള്‍ തകര്‍ന്നു വലകള്‍ നശിച്ചു

Posted on: 13 January 2016
12-01-16 veliyettam kadappuram
ചാവക്കാട്:  കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പ് കടപ്പുറത്തുണ്ടായ അപ്രതീക്ഷിത വേലിയേറ്റത്തില്‍ രണ്ട് വഞ്ചികള്‍ തകര്‍ന്നു. തകര്‍ന്ന ഒരു വഞ്ചി കടലില്‍ ഒഴുകിപ്പോയി. പതിനഞ്ചിലേറെ വഞ്ചികളുടെ വലകളും മറ്റുസാമഗ്രികളും ഒലിച്ചുപോയി. 10 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ശക്തമായ വേലിയേറ്റമുണ്ടായത്. വേലിയേറ്റം രാവിലെ അഞ്ച് വരെ നീണ്ടു. മീന്‍പിടിത്തം കഴിഞ്ഞ് കരയ്ക്ക് കയറ്റിവെച്ച വഞ്ചികളാണ് അപകടത്തില്‍പ്പെട്ടത്. പുതുവീട്ടില്‍ ഷംസുദ്ദീന്‍, ചിന്നയ്ക്കല്‍ ഷാഹു എന്നിവരുടെ വഞ്ചികളാണ് തിരമാലയില്‍ കടല്‍ഭിത്തിയിലിടിച്ച് തകര്‍ന്നത്. ചക്കര വിശ്വനാഥന്റെ വഞ്ചിയാണ് കടലില്‍ ഒഴുകിപ്പോയത്. ഒഴുകിപ്പോയ വഞ്ചിയുടെ കൊമ്പ് കുറച്ചു ദൂരം മാറി കടലോരത്ത് അടിഞ്ഞു. അപകടസമയത്ത് 20 വഞ്ചികള്‍ കടപ്പുറത്ത് കയറ്റിവെച്ചിരുന്നു. 15 വഞ്ചികളിലെ വലകളും മറ്റ് മീന്‍പിടിത്ത സാമഗ്രികളും വേലിയേറ്റത്തില്‍ നഷ്ടപ്പെട്ടു. വഞ്ചിക്കടുത്ത് കൂട്ടിവെച്ചിരുന്ന വലകളാണ് ഒലിച്ചുപോയത്. നിരവധി പേരുടെ വലകള്‍ മണലില്‍ താഴ്ന്നു. ശക്തമായ വേലിയേറ്റത്തില്‍ വെള്ളത്തോടൊപ്പം മണല്‍ മൂടിയതിനാലാണ് വലകള്‍ താഴ്ന്ന് മണലില്‍ അകപ്പെട്ടത്. ആലുങ്ങല്‍ മൊയ്തീന്‍ കോയ, ചേന്ദങ്ങര രഘു, മൂക്കന്‍ വേലായുധന്‍, നൂല്‍പ്പാടത്ത് ബക്കര്‍, ആറുകെട്ടി ജനാര്‍ദ്ദനന്‍, തണ്ണിപ്പാറന്‍ ഉണ്ണികൃഷ്ണന്‍, പുത്തന്‍പുരയില്‍ അന്‍സാര്‍, തെരുവത്ത് വെളിയംകോട് മുസ്തഫ, മന്ദലംകുന്നത്ത് ജലാല്‍, പുളിക്കല്‍ അബ്ദുള്ള എന്നിവരുടെ വലകളാണ് നഷ്ടപ്പെട്ടത്.
വേലിയേറ്റം രൂക്ഷമായതറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മുജീബ്, ബ്‌ളോക്ക് മെമ്പര്‍ സി. മുസ്താഖലി, വാര്‍ഡ് മെമ്പര്‍ ഷംസിയ തൗഫീഖ്, മറ്റു മെമ്പര്‍മാരായ പി.വി. ഉമ്മര്‍കുഞ്ഞി, അഷ്‌കറലി, കെ.ഡി. വീരമണി, എ.കെ. അബ്ദുല്‍ കരീം തുടങ്ങിയവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തരസഹായം ലഭ്യമാക്കുമെന്ന് ഇവര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി..