ചാവക്കാട് : ബ്ലോക്ക് പഞ്ചായത്ത് 2015-2016 വര്‍ഷത്തെ ഐ.എ
.വൈ. പദ്ധതി ഗുണഭോക്താക്കളുടെ യോഗം ബ്ലോക്ക് പഞ്ചായത്ത്
കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. 3-ാം ഗഡുവരെ ലഭിച്ചവരുടെ വീട്
നിര്‍മ്മാണ പുരോഗതി യോഗത്തില്‍ വിലയിരുത്തി.
ബാക്കി തുക വീട് പൂര്‍ത്തീകരിച്ചതിന്റെ പുരോഗതി കണക്കാക്കി
താമസിയാതെ ഫണ്ട് ലഭ്യമാക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത്
ഗുണഭോക്താക്കള്‍ക്ക് ഉറപ്പ് നല്കി. ഫണ്ട്
ലഭിക്കുന്നതിനനുസരിച്ച് വീടുപണി പൂര്‍ത്തീകരിക്കാന്‍
ഗുണഭോക്താക്കള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടടു.
യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം
.എ. അബൂബക്കര്‍ ഹാജി അദ്ധ്യക്ഷനായി. ജോയിന്റ് ബി.ഡി.ഒ (ഇ.ജി
.എസ്.) സജീവന് ടി.കെ. ക്ലാസെടുത്തു. എം.വി.െൈ ഹദരാലി,
മുസ്താക് അലി, നസീമ, ഷാജിത ബാലന് എന്നിവര്‍ പ്രസംഗിച്ചു. വി
.ഇ.ഒ. സിനോജ് എ.വി. സ്വാഗതവും ഇ.കെ. ശോഭന നന്ദിയും പറഞ്ഞു.
അന്തരിച്ച ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍കുമാറിന് അനുശോചനം രേഖപ്പെടുത്തി.