15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

10-08-15 Monday

ഹനീഫയുടെ കൊലപാതകം ഉള്‍ക്കൊള്ളാനാവാതെ നാട്ടുകാര്‍

Posted on 10 August 2015
ചാവക്കാട്‌ : പ്രവര്‍ത്തിയിലും പെരുമാറ്റത്തിലും സൗമ്യനായ എ.സി ഹനീഫയുടെ കൊലപാതക വാര്‍ത്തയറിഞ്ഞവര്‍ക്കെല്ലാം ആദ്യം വിശ്വാസിക്കാനായില്ല.  കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെങ്കിലും സംഘര്‍ഷം നിറഞ്ഞ തിരുവത്രയില്‍ ഹനീഫക്കു ശത്രുക്കളുള്ളതായി ആര്‍ക്കുമറിയില്ല. കോണ്‍ഗ്രസുകാരുമായി എന്നും ശത്രുതയിലുള്ള തിരുവത്ര പുത്തന്‍ കടപ്പുറം മേഖലയിലുള്ളവരുമായി വളരെ അടുപ്പവും സൗഹൃദവും പുലര്‍ത്തിയിരുന്ന വളരെ ചുരുക്കം പ്രവര്‍ത്തകരിലൊരായിരുന്നു അദ്ദേഹം. വളരെ ചെറുപ്പത്തില്‍ കെ.എസ്.യുവിലൂടെ പ്രവര്‍ത്തനം തുടങ്ങിയ ഹനീഫ യൂത്ത് കോണ്‍ഗ്രസിന്റെ ഗുരുവായൂര്‍ ബ്ലോക്ക് ഉപാധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2007ലാണ് പിതാവ് അണ്ടത്തോട് ചാലില്‍ കോയമോന്‍ മരിക്കുന്നത്. മൂന്ന് സഹോദരങ്ങളുണ്ട്. തൃശൂര്‍ കൈപ്പറമ്പില്‍ നിന്നാണ് വധുവായി ഷഫ്‌ന ഹനീഫയുടെ ജീവിതത്തിലെത്തുന്നത്. ജ്യേഷ്ട സഹോദരന്റെ മകനായ എ.എസ് സെറൂക്കിനെ കോണ്‍ഗ്രസ് ഐ വിഭാഗം വെട്ടിപ്പരിക്കേല്‍പ്പിച്ച കഴിഞ്ഞ ജൂണ്‍ ഏഴോടെ ഹനീഫ അസ്വസ്ഥനായിരുന്നു. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നതിനെതിരെ സെറൂക്കിനെ പലപ്പോഴും ഉപദേശിക്കാറുമുണ്ടായിരുന്നു. നിസ്സാര പ്രശ്‌നമായിരുന്നു തുടക്കം. തിരുവത്ര ഷാഫി നഗറില്‍ നേരത്തെ കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ക്ലബിന്റെ പേരിലായിരുന്നു തുടക്കം. ഐ വിഭാഗം പ്രവര്‍ത്തകരും ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളുമായ ചിലര്‍ മദ്യവും ലഹരിയുമായി തിരിഞ്ഞ്ത് ഇഷ്ടപ്പടാതെ സെറൂക്കിന്റെ നേതൃത്വത്തില്‍ ചിലര്‍ ചേര്‍ന്ന് നന്മ എന്നപേരില്‍ സമാന്തരമായി മറ്റൊരു ക്ലബ് രൂപീകരിച്ചതാണ് എതിര്‍ വിഭാഗത്തിന്റെ വിരോധത്തിന്നു കാരണം. ഇതിന്റെ പേരില്‍ കളി നടക്കുന്ന മൈതാനത്തും വാക്കേറ്റം നടന്നിരുന്നു. ജൂണ്‍ ഏഴിന് മണത്തലയിലെ ഒരു കല്യാണമണ്ഡപത്തില്‍ വെച്ചും സെറൂക്കും എതിരാളികളും തര്‍ക്കം നടന്നിരുന്നു. ഇത് കഴിഞ്ഞ് കാറില്‍ കൂട്ടുകാരൊത്ത് മടങ്ങുന്നതിനിടെയാണ് തടഞ്ഞു നിര്‍ത്തിയുള്ള ആക്രമണമുണ്ടായത്.  ഈ സംഭവമാണ് ഹനീഫയുടെ ജീവന്‍ കത്തിമുനയിലവസാനിക്കാന്‍ കാരണമായത്.