15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

10-08-15 Monday

കോണ്ഗ്രസ് ഗുണ്ടാ മാഫിയ പോലീസ്‌ അവിശുദ്ധബന്ധം
ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ഹനീഫയുടെ സഹോദരങ്ങള്‍ മന്ത്രിക്ക്‌ മുന്നില്‍

മിസാഖ്‌

Posted on  10 August  2015
ചാവക്കാട്: എ.സി ഹനീഫയുടെ ബന്ധുക്കളും നാട്ടുകാരും മന്ത്രി കെ.സി ജോസഫിനും പൊലീസ് അധികാരികള്‍ക്കും  മുമ്പില്‍ നിരത്തിയത് കോണ്‍ഗ്രസ് നേതാക്കളുടെയും പൊലീസിന്റേയും ഗുണ്ടാ മാഫിയ ബന്ധത്തിന്റെ ഞെട്ടിപ്പിക്കുന്ന ചരിത്രം.
തിരുവത്ര പുത്തന്‍ കടപ്പുറത്ത് ഐ വിഭാഗം കോണ്‍ഗ്രസിനെ നയിക്കുന്ന സി.എ ഗോപ പ്രതാപന്റെ പേരുയര്‍ത്തിയാണ് നാട്ടുകാരും കൊല്ലപ്പെട്ട ഹനീപയുടെ സഹോദരന്‍ ഉമ്മറും ബന്ധുക്കളും ആരെയും ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ വിശദീകരിച്ചത്. 20 ഓളം പേരുള്ള സംഘത്തില്‍പെട്ട 7 പേരാണ് ഹനീഫയെ വീട് കയറി ആക്രമിച്ചതെന്ന് അവര്‍ പറഞ്ഞു.  തിരുവത്രയിലും ചാവക്കാട് മേഖലയിലുമായി നിരവധി പിടിച്ചു പറി കേസുകളിലും വധശ്രമക്കേസുകളിലും പ്രതികളാണ് ഈ സംഘത്തിലുള്ളവര്‍. മേഖലയില്‍ കഞ്ചാവ്, മദ്യം, ഹാന്‍സ് പോലുള്ള നിരോധിത പുകയില ഉത്പ്പന്നങ്ങളും ആവശ്യക്കാര്‍ക്കെത്തിച്ചു കൊടുക്കുന്ന സംഘത്തിന് പണത്തിനൊപ്പം രാഷ്ട്രീയ പിന്തുണയുമുള്ളതിനാല്‍ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഇവരെ സംരക്ഷിക്കാനുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചാല്‍ കാടിളക്കിവന്നു പോകുന്ന ഈ ഉദ്യോഗസ്ഥന് ഇവരില്‍ നിന്ന് കൃത്യമായി മാസപ്പടി ലഭിക്കുന്നുവെന്നും ആരോപണമുണ്ടായി. മേഖലയില്‍ നടക്കുന്ന ആക്രമണങ്ങളിലും പിടിച്ചു പറി കേസുകളിലും പൊലീസിന്റെ സംരക്ഷണയിലുള്ള ഇവര്‍ക്കെതിരെ ശക്തമായ നപടിയുണ്ടാകാറില്ല. കോണ്‍ഗ്രസ്  മുന്‍മണ്ഡലം പ്രസിഡണ്ട് കെ.നവാസിനെ വധിക്കാന്‍ ശ്രമിച്ചകേസിലും ഗുരുവായൂരില്‍ വ്യാപാരിക്കുനേരെ മുളക് പൊടിയെറിഞ്ഞ് പണം തട്ടിയ കേസിലും പുത്തന്‍കടപ്പുറത്ത് പുതുവീട്ടില്‍ മുംതാസിന്റെ വീട് കൊള്ളയടിച്ച സംഭവത്തിലും പ്രതികളായവര്‍ ഈ സംഘത്തില്‍ഉള്ളവരാണ്. കഴിഞ്ഞ വര്‍ഷം പെരുമ്പടപ്പില്‍ നിന്ന് എറന്നാകുളത്തേക്ക് കൊണ്ടപോകാന്‍ 25 ലക്ഷം രൂപയുടെ കുഴല്‍ പണം തട്ടിയ കേസില്‍ പിടിയിലായ ഇവരില്‍ ചിലര്‍ ഈ സംഭവത്തിന്റെ പേരില്‍ ലോക്കപ്പിന്റെ അകം കണ്ടിട്ടില്ല. കുഴല്‍പണമായിട്ടും സംഭവം തേഞ്ഞു മാഞ്ഞു പോയി. പോയവര്‍ക്ക് കാശു കിട്ടയപ്പോള്‍ പരാതിയില്ല, പ്രതികളുമില്ല. തട്ടിപ്പറിച്ച പണം കുഴല്‍ പണമല്ലെന്ന രേഖകളുമുണ്ടായി. പുത്തന്‍ കടപ്പുറത്ത് ഉമറിനെയും മറ്റൊരിക്കല്‍ പുതിയറയില്‍ മുജീബിനെ ആക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലും ഇവര്‍ പ്രതികളാണ്. മണത്തല പാലപ്പെട്ടി വീട്ടില്‍ സാദിഖിനെയും നാല് മാസംമുമ്പാണ് ഇവര്‍ ആക്രമിച്ചത്. കഴിഞ്ഞ ഒരാഴച്ചക്കിടയില്‍ ഇവരില്‍ പെട്ട ചിലരുടെ ആക്രമണത്തില്‍ പുത്തന്‍ കടപ്പുറത്തുള്‌ല ഒരു ബംഗാളി യുവാവ് ആക്രമിക്കപെട്ടിരുന്നു. തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞെത്തിയ യുവാവിന് ഇപ്പോഴും ജോലിക്ക് പോകാനാവാത്ത സാഹചര്യമാണ്.  നേതൃത്വത്തിനു വേണ്ടി അവരുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ വഴി തര്‍ക്കമുണ്ടാകുമ്പോള്‍ ഭീഷണിയുമായി ഇറക്കുന്നതും ഈ സംഘാംഗങ്ങളേയാണെന്ന് പറയപ്പെടുന്നുണ്ട്.  കഴിഞ്ഞ വര്‍ഷം വരെ കടപ്പുറത്ത് കാറ്റാടി മരങ്ങള്‍ക്കിടയില്‍ കെട്ടിയുണ്ടാക്കിയ ഏര്‍മാടം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. കൊല്ലപ്പെട്ട ഹനീഫയുടെ സഹോദര പുത്രന്‍ സെറൂക്കിനെ വെട്ടിയ കേസില്‍ എട്ടുപേര്‍ പ്രതികളായിരുന്നെങ്കിലും ഒരാളെ മാത്രമാണ് പൊലീസ് പിടികൂടിയത്. ഇവര്‍ നല്‍കിയ കേസില്‍ സെറൂക്ക് ജയിലികുകയും ചെയ്തു.  ഈ ഗുണ്ടകള്‍ക്ക് എല്ലാ സൗകര്യവം ചെയ്യുന്നതും സംരക്ഷിക്കുന്നതും ഐ വിഭാഗം നേതാക്കളാണെന്നും ഇവര്‍ പറഞ്ഞു..

കോണ്‍ഗ്രസ്  മുന്‍മണ്ഡലം പ്രസിഡണ്ട് കെ.നവാസിനെ വധിക്കാന്‍ ശ്രമിച്ചകേസിലും ഗുരുവായൂരില്‍ വ്യാപാരിക്കുനേരെ മുളക് പൊടിയെറിഞ്ഞ് പണം തട്ടിയ കേസിലും പുത്തന്‍കടപ്പുറത്ത് പുതുവീട്ടില്‍ മുംതാസിന്റെ വീട് കൊള്ളയടിച്ച സംഭവത്തിലും പ്രതികളായവര്‍ ഈ സംഘത്തില്‍ഉള്ളവരാണ്. കഴിഞ്ഞ വര്‍ഷം പെരുമ്പടപ്പില്‍ നിന്ന് എറന്നാകുളത്തേക്ക് കൊണ്ടപോകാന്‍ 25 ലക്ഷം രൂപയുടെ കുഴല്‍ പണം തട്ടിയ കേസില്‍ പിടിയിലായ ഇവരില്‍ ചിലര്‍ ഈ സംഭവത്തിന്റെ പേരില്‍ ലോക്കപ്പിന്റെ അകം കണ്ടിട്ടില്ല.

09-08-15 Gundaa attack Asinoor

ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ്‌ ചികിത്സ കഴിഞ്ഞെത്തിയ ഭംഗാളി തൊഴിലാളി അസിനൂര്‍.