posted on 10 August 2015 ചാവക്കാട്: ചാവക്കാട്ട് കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ
തുടര്‍ന്ന് എ ഗ്രൂപ്പ് നേതാവായ എ.സി ഹനീഫയെ
കുത്തിക്കൊന്ന കേസില്‍ അറസ്റ്റിലായ തിരുവത്ര
പുത്തന്‍കടപ്പുറം കണ്ണന്‍കേരന്‍ ഉബൈദ് മകന് ഷമീറുമായി
പോലീസ് ഹനീഫയുടെ വീട്ടിലെത്തി. ഇന്ന് (തിങ്കള്‍) പുലര്‍ച്ച
ആറുമണിയോടെയാണ് പോലീസ് ഷമീറുമായി ഹനീഫയുടെ
വീട്ടുമുറ്റത്തെത്തിയത്. എന്നാല്‍ വീട്ടുകാര്‍ വാതില്‍ തുറന്നു
പുറത്ത് വരുമ്പോഴേക്കും പോലീസ് പ്രതിയുമായി സ്ഥലം വിട്ടു
. കൊലപാതകം നടന്ന വെള്ളിയാഴ്ച്ച രാത്രി തന്നെ ഷമീര്‍
പോലീസില്‍ കീഴടങ്ങിയതായി പറയുന്നു. എന്നാല്‍
ഞായറാഴ്ച്ച പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്
. കൊലപാതകവുമായി ബന്ധപ്പെട്ട് പതിനോന്നുപെര്ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
|