15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

10-08-15 Monday

ഗോപപ്രതാപന് വലയായി സെല്‍ഫി വയറലാകുന്നു

Posted on 10 August 2015
09-08-15 viaral vala
ചാവക്കാട്: ചാവക്കാട്ട് കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് എ ഗ്രൂപ്പ് നേതാവായ എ.സി ഹനീഫയെ കുത്തിക്കൊന്ന കേസില്‍ അറസ്റ്റിലായ ഷമീറും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഗോപപ്രതാപനും ഉള്‍പ്പെടെന്ന സെല്‍ഫി വയറലാകുന്നു.  ഐ ഗ്രൂപ്പ് നേതാവായ ഗോപപ്രതാപനും ഷമീറും ഒത്തുള്ള സെല്‍ഫി ചിത്രമാണ് പുറത്തുവന്നത്. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഗോപപ്രതാപന്റെ വാഹനത്തിലാണ് ഷമീര്‍ രക്ഷപെട്ടതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഗോപപ്രതാപനും ഹനീഫ വധക്കേസിലെ മുഖ്യ പ്രതികളും ഉള്‍പ്പെട്ട സെല്‍ഫി ചിത്രം മൊബൈലുകളിലൂടെ വ്യാപിക്കുന്നത് ഹനീഫയുടെ വീട്ടിലെത്തിയ സാംസ്‌ക്കാരിക  വകുപ്പ് മന്ത്രി കെ .സി ജോസഫിനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഹനീഫയുടെ ബന്ധുക്കള്‍ കാണിച്ചു കൊടുത്തു. കോണ്‍ഗ്രസ് ഐ വിഭാഗം നേതാവ് ഗോപപ്രതാപനെ പ്രതിയാക്കാന്‍  അവര്‍ ആവശ്യപ്പെട്ടതും ഈ ഫോട്ടോ കാണിച്ചാണ്. .

ഗോപപ്രതാപന്‍ ഹനീഫ കൊലപാതകത്തിലെ മുഖ്യപ്രതി ഷമീറുമായുള്ള സെല്‍ഫി( ചുവന്ന വട്ടത്തിന്നുള്ളില്‍)

 < <