15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

10-08-2015 Monday

ഹനീഫ വധം - ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളോടുള്ള പ്രതികാരമെന്ന് പോലീസ്‌

posted on 10 August 2015
ചാവക്കാട്‌: ചാവക്കാട്‌ തിരുവത്ര പുത്തന്‍കടപ്പുറം ഷാഫി നഗറില്‍ എ സി ഹനീഫയെ വീട്ടില്‍ കയറി കുത്തികൊലപ്പെടുത്തിയതിനു പിന്നില്‍ ഹനീഫയുടെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളിലുള്ള പ്രതികാരമെന്ന് പോലീസ്‌. ഹീനീഫയുടെ കൊലപാതകത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുള്ളതായി  വിവരം ലഭിച്ചില്ലെന്ന് ചാവക്കാട് സ്.ഐ ഓഫസീല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച കുന്നംകുളം ഡി.വൈ.എസ്.പി ടോമി സെബാസ്റ്റ്യന്‍ അറിയിച്ചു.
ഹനീഫയുടെ വധവുമായി ബന്ധപ്പെട്ട് അദ്ദേഹം വിശദീകരിച്ചതിങ്ങനെ.
ജൂണ്‍ എഴിന് വൈകുന്നേരം 9.30 ഓടെ എ.സി ഹനീഫ തന്റെ വീടിന്റെ മുന്നിലിരിക്കുമ്പോഴാണ് പ്രതികള്‍ ആക്രമിച്ചു കൊലപ്പെടുത്തിയത്. പ്രതികളെല്ലാവരും പലകേസുകളിലും നേരത്തെ പ്രതികളായവരാണ്. ഹനീഫ അവിടെ മദ്യം. മയക്കുമരുന്നു എന്നിവക്ക് എതിരായി പ്രവര്‍ക്കുന്നയാളാണ്. അതുകൊണ്ട് തന്നെ സ്വാഭാവികമായും പ്രതികള്‍ക്ക് ഹനീഫയോട് വിരോധമുണ്ടായിരുന്നു. ഈ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഹനീഫയെ കുത്തിക്കൊലപ്പെടുത്തിയത് ഷമീറാണ്. അതിനെ സഹായിച്ച ആളുകളുണ്ട്. അഞ്ചാറാളുകളാണിത്. അത് കൂടാതെ പ്രതികളെ രക്ഷപെടാന്‍ സഹീയിച്ചവരിലേക്കും അന്വേഷണം നീളുന്നുണ്ട്. വിശദമായ അന്വേഷണം നടക്കുന്നുണ്ട്.  സംഭവദിവസം രാത്രി ഷമീറും കൂട്ടുകാരും മദ്യപിച്ചിരിക്കുമ്പോള്‍ അതുവഴിവന്ന ഹനീഫയുടെ സുഹൃത്തുക്കളായ കാളിയകായില്‍ സെയ്തു മുഹമ്മദിന്റെ മകന്‍ ഷക്കീര്‍ (20), തെരുവത്ത് വീട്ടില്‍ ബഷീറിന്റെ മകന്‍ ഫൈസല്‍ (20) എന്നിവരെ തടഞ്ഞു വെക്കുകയും അക്രമിക്കുകയും ചെയ്തു. അവിടെ നിന്നും രക്ഷപ്പെട്ട ഇരുവരും ഹനീഫയുടെ വീട്ടിലേക്കാണ് പോയത്‌.  ഇരുവരെയും പിന്തുടര്‍ന്നു ഷമീറും സംഘവും ഹനീഫയുടെ വീട്ടിലെത്തി. ഹനീഫയാണ് പ്രതികളുടെ മുഖ്യ ശത്രു. ഹനീഫയെ കണ്ടപ്പോള്‍ ഇവരെ വേണ്ട നിന്നെമതി യെന്നു പറഞ്ഞാണ് കുത്തിയത്.
കൂടുതലായി അന്വേഷണം നടത്താനായിട്ട് ഒരു സ്‌പെഷ്യല്‍ ടീമിനെ രൂപവത്ക്കരച്ചിട്ടുണ്ട്. ഡിസ്ട്രിക്റ്റ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എ.ഡി മോഹന്‍ദാസിനാണ് അന്വേഷണ ചുമതല. സാധരാണ സെന്‍സേഷനല്‍ കേസുകള്‍ വരുമ്പോള്‍ പുറത്തുനിന്നുള്ളവരെ അന്വേഷണ ചുമതല ഏല്‍പ്പിക്കുന്നതിന്റെ ഭാഗമായാണിത്. അന്വേഷണത്തില്‍ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 11 ഓളം കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ഒന്നാം പ്രതി ഷമീര്‍ 2008 ല്‍ കാപ്പാ ആക്റ്റ് പ്രകാരം ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്. കേസില്‍ മൊത്തം ആറ് പേരാണ്. ഇതിനു പുറമേയുള്ള ഒരാളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് സാക്ഷികളും ഹനീഫയുടെ ബന്ധുക്കളും പറയാത്തയാളാണ്. ഇനിയും അറസ്റ്റുണ്ടാകും. രാഷ്ട്രീയ കാരണത്താലാണ് ഹനീഫ കൊല്ലപ്പെട്ടതെന്ന കാര്യം അന്വേഷിച്ചിട്ടില്ല. അടിസ്ഥാന കാരണം മദ്യമയക്കു മരുന്നിനോടുള്ള ഹനീഫയുടെ എതിര്‍പ്പാണ്. രാഷ്ട്രീയ കാരണമുണ്ടോയെന്നും അന്വേഷിക്കും. എ.ഐ ഗ്രൂപ്പ് വഴക്കിന്റെ തുര്‍ച്ചയാണീ കൊലപാതകമെന്ന് കേസിന്റെ അന്വേഷണ തുടക്കത്തില്‍ പറയാനാവില്ല. എല്ലാകാര്യവും പരിശോധിച്ചേ ഇത് പറയാനാവൂ. സി.എ ഗോപ പ്രതാപന് കേസുമായുള്ള ബന്ധം പൊലീസ് അന്വേഷിക്കും. അതുകൊണ്ടാണ് പുറത്തു നിന്നുള്ളവരെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. ലോക്കല്‍ ടീമില്‍ നിന്നുള്ള ആളുകളെ സ്വാധീനിക്കാനുള്ള സാഹചര്യമുള്ളതിനാലാണിത്. കസ്റ്റഡിയിലെടുത്ത കാറ് പരിശോധനക്കെടുത്തതാണ്. ഇത് തന്നെയാണോ പ്രതികള്‍ രക്ഷപെടാനുപയോഗിച്ചതെന്നും അനവേഷിച്ചു വരുകയാണ്. ഡി വൈ എസ് പി ടോമി സെബാസ്റ്റ്യന്‍, തൃശൂര്‍ ക്രൈം ഡിറ്റാച്ച്മെന്റ് ഡി വൈ എസ് പി എ ഡി മോഹന്‍ദാസ്, വടക്കാന്‍ഞ്ചേരി സി ഐ    എം കെ സുരേഷ് എന്നിര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.