15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

10-08-2015 Monday

ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ കൊലപാതകത്തിലെത്താന്‍ പാടില്ലായിരുന്നു - മന്ത്രി കെ സി ജോസഫ്‌

Posted on 10 August 2015
09-08-15 KC JOSEPHചാവക്കാട്: ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളിങ്ങനെ കൊലപാതകത്തിലെത്തിക്കാന്‍ പാടില്ലായിരുന്നുവെന്ന് സാംസ്‌ക്കാരി  വകുപ്പ് മന്ത്രി കെ.സി ജോസഫ്.
തിരുവത്ര പുത്തന്‍കടപ്പുറം ഷാഫി നഗറില്‍ ഐ വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാല്‍ വധിക്കപ്പെട്ട എ വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ഇത്തരത്തിലുള്ള ഒരു പ്രവൃത്തിയും അംഗീകരിക്കാനാവില്ലെന്നും കെ.പി.സി .സി ഉപസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടനെ കുറ്റക്കാര്‍ക്കെതിര ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഡി.സി.സി പ്രസിഡണ്ട് ഒ അബ്ദുറഹ്മാന്‍കുട്ടി, പി.എ മാധവന്‍ എം.എല്‍.എ എന്നിവരുമൊത്താണ് മന്ത്രി ഹനീഫയുടെ വസതിയിലെത്തിയത്.
.

ഹനീഫയുടെ തൊണ്ണൂറു ദിവസം പ്രായമായ മകളുമായി മന്ത്രി കെ സി ജോസഫ്‌ ഹനീഫയുടെ വീട്ടില്‍