banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

Sun      Mon       Tue       Wed       Thu       Fri       Sat

news margin line 1

23-12-13  Monday

ഏറ്റവും നല്ല നോവലിനുള്ള അക്ഷരക്കൂട്ടം അവാര്‍ഡ് പാങ്ങില്‍ ഭാസ്‌കരന്‍ ഏറ്റുവാങ്ങി

posted on 23 Dec 2013
A22-12-13 xarakakoottam Award Photo
ചാവക്കാട്: ഏറ്റവും നല്ല നോവലിനുള്ള അക്ഷരക്കൂട്ടം അവാര്‍ഡ് പാങ്ങില്‍ ഭാസ്‌കരന്‍ ഏറ്റുവാങ്ങി.
അകലാട് അല്‍സാക്കി ഹോട്ടല്‍ പാര്‍ക്കില്‍ വെച്ച് നടന്ന അവാര്‍ഡ് ദാനവും കവിയരങ്ങും കെ.വി .അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അക്ഷരക്കൂട്ടം പ്രസിഡണ്ട് നസീം പുന്നയൂര്‍ അധ്യക്ഷത വഹിച്ചു. ചലചിത്ര ഗാനരചയിതാവ് ഹസീന എസ്.കാനം പാങ്ങില്‍ ഭാസ്‌കരന് പുരസ്‌കാരം  സമര്‍പ്പിച്ചു. ഭാസ്‌കരന്റെ അകത്തളം എന്ന നോവലിലിനാണ് അക്ഷരക്കൂട്ടം നോവല്‍ മത്സരത്തില്‍ പുരസ്‌കാരം ലഭിച്ചത്. എഴുത്തുകാരന്‍ രാധാകൃഷ്ണന്‍ കാക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തി. നടന്‍ ശിവജി ഗുരുവായൂര്‍, വി.സലാം, ഹമീദ് കെട്ടുങ്ങല്‍, കെ.വി.ഷാനവാസ്, സി.ടി.മുഹമ്മദലി, എം.പി.ഇഖബാല്‍ മാസ്റ്റര്‍, ഖാസിം സെയ്തു, പി.കെ.ഹസ്സന്‍, കരീം പന്നിത്തടം, എന്നിവര്‍ സംസാരിച്ചു. പാങ്ങില്‍ ഭാസ്‌കരന്‍ മറുപടി പ്രസംഗം നടത്തി.കവിയരങ്ങില്‍ ഗുരുവായൂര്‍ കൃഷ്ണന്‍കുട്ടി, ഫേബിയാസ്, ബക്കര്‍ താമരയൂര്‍, വിജയന്‍ പുന്നയൂര്‍, മല്ലിക വിനോദ്, ചോ മുഹമ്മദുണ്ണി, യൂസഫ് കങ്കാടി, ഷബീര്‍ അണ്ടത്തോട്, മണി ചാവക്കാട്, നൗഷാദ് ചമ്രവട്ടം, മാസ്റ്റര്‍ മുഹമ്മദ് നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു. റഹ്മാന്‍ തിരുനെല്ലൂര്‍ സ്വാഗതവും നൗഷാദ് പാപ്പാളി നന്ദിയും പറഞ്ഞു.