banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

Sun      Mon       Tue       Wed       Thu       Fri       Sat

news margin line 1

23-12-2013 Monday

വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണം ശാസ്ത്രീയമായി ക്രമീകരിക്കണം -  കെ എസ് ടി എ

Posted on 23 Dec 2013
ഗുരുവായൂര്‍: വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണം ശാസ്ത്രീയമായി ക്രമീകരിക്കണമെന്ന് കെ എസ് ടി എ  ചാവക്കാട് ഉപജില്ല സമ്മേളനം  സര്‍ക്കാരിനോടാവശ്യപ്പെട്ടു.   ഗുരുവായൂര്‍ ജി യു പി സ്‌കൂളില്‍ ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ ടി ടി ശിവദാസ്  സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്പഷ്യലിസ്റ്റ് അധ്യാപകരെ പൂള്‍ ചെയ്യുന്നതിനുള്ള നീക്കത്തില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ടി എം ലത അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് എം എസ് പരമേശ്വരന്‍, ജില്ലാ എക്‌സിക്യൂട്ടീവംഗങ്ങളായ എ കെ സലീം കുമാര്‍, എന്‍ കെ പ്രേമാവതി, ജില്ലാ കമ്മിറ്റിയംഗം കെ കെ ഉമാദേവി എന്നിവര്‍ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി എ പി സുരേഷ് സ്വാഗതവും  ബിജോയ് പി മാത്യു നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തില്‍ സെക്രട്ടറി കെ എസ്  ജോര്‍ജ്ജ് സംഘടനാ റിപ്പോര്‍ട്ടും, എ പി സുരേഷ് പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ ബിജോയ് പി മാത്യു കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി ടി  ഇ ജെയിംസ് (പ്രസിഡന്റ്), ടി എം ലത(സെക്രട്ടറി), ടോമി എസ് തലക്കോട്ടൂര്‍(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.