15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-08-2015 Monday

കേരളത്തില്‍ ആദ്യം
ഭക്ഷണശാലാ രംഗത്ത്‌ പുതിയമുഖവുമായി കഫെശ്രീ നാളെ മുതല്‍ ചാവക്കാട്‌

posted on 17 August 2015
17-08-15 cafe hoeding
ചാവക്കാട്‌: കുടുംബശ്രീ സംരഭമായ കഫെശ്രീ കേരളത്തില്‍ ആദ്യമായി ചാവക്കാട്‌. ചാവക്കാടിന് പുതിയ രുചികള്‍ പകര്‍ന്ന് കഫെശ്രീ ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. സ്ത്രീശാക്തീകരണത്തിനു ലോകത്തിനു മാതൃകയായ ഇന്ത്യയിലെ ഏറ്റവും വലിയ പദ്ധതിയായി ഇതിനകം മാറിക്കഴിഞ്ഞ കുടുംബശ്രീയുടെ പുതിയ സംരഭമായ ഭക്ഷണശാലാ ശൃംഖലയാണ് കഫെശ്രീ. ഉയര്‍ന്ന ശുചിത്വം ഉറപ്പ്‌ വരുത്തുന്ന ലോകോത്തരനിലവാരമുള്ള അതിനൂതനമായ അടുക്കളയും പരിശീലനം സിദ്ധിച്ച വനിതാ പ്രവര്‍ത്തകരും കഫെശ്രീയുടെ പ്രത്യേകതയാണ്. കെട്ടിടം ഉള്‍പ്പെടെ അറുപതുലക്ഷം രൂപ ചിലവിലാണ് കഫെശ്രീ അണിയിച്ചൊരുക്കിയിട്ടുള്ളത്‌. പതിനെട്ടാം തിയതി 2.30 നു പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ്‌ മന്ത്രി എംകെ മുനീര്‍ കഫെശ്രീ ഉദ്ഘാടനം ചെയ്യും. കഫെശ്രീയുടെ വിജയത്തിനായി മാര്‍ക്കറ്റ് വൃത്തിയായി സൂക്ഷിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പറഞ്ഞു. ചാവക്കാട്‌ നഗരസഭാ കെട്ടിടത്തിനോട് ചേര്‍ന്ന് പച്ചക്കറി മാര്‍ക്കറ്റില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തില്‍ കഫെശ്രീ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇവിടെ കെട്ടിക്കിടക്കാറുള്ള മാലിന്യത്തില്‍ നിന്നും ദുര്‍ഗന്ധത്തില്‍ നിന്നും ഒരു മോചനം സാധ്യമാവുമെന്ന ആശ്വാസത്തിലാണ് മാര്‍ക്കറ്റിലെ കച്ചവടക്കാര്‍.
നഗരഭാധ്യക്ഷ എ കെ സതീരത്നം ടീച്ചര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ പ്രീജ ദേവദാസ്‌, വൈസ്‌ചെയര്‍പേഴ്സണ്‍ പ്രസന്ന എന്‍ കെ, മെമ്പര്‍ സെക്രടറി  പി ബി ബിന്ദു,  ജില്ല മിഷന്‍  കോ ഓര്‍ഡിനേറ്റര്‍ പി അബ്ദുള്‍ മജീദ്,  സ്റ്റാണ്ടിംഗ്കമ്മിറ്റി ചെയര്‍മാന്‍ പി വി സുരേഷ്, സാങ്കേതിക വിദഗ്ദ്ധരായ ആദര്‍ശ്‌ ദയാല്‍, ആന്‍റണി വി ഒ, അജയകുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

17-08-15 cafe shree press