15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-08-2015 Monday

ഹനീഫയുടെ കുടുംബത്തിന് നീതി നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭമാരംഭിക്കും

posted on 17 August 2015
16-08-15 seema
ചാവക്കാട്: തിരുവത്ര എ.സി ഹനീഫയുടെ കുടുംബത്തിന് നീതി നിഷേധിക്കുന്നതിനെതിരെ ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്ന് അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ടി എന്‍ സീമ പറഞ്ഞു. കൊല്ലപ്പെട്ട എ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇവര്‍.
ഹനീഫയുടെ നാല് പിഞ്ചു പെണ്‍മക്കള്‍ക്കും വിധവയായ ഭാര്യക്കും ഉമ്മയ്ക്കും താങ്ങാവുന്നതിലും  വലിയ നഷ്ടമായണുണ്ടായത്. ഈ കുടുംബത്തെ നന്നായി അറിയാവുന്ന ആളുകളാണ് ഉമ്മയുടെ മുന്നിലിട്ട് മകനെ കൊലപ്പെടുത്തിയത്. സ്വന്തം പാര്‍ട്ടിയിലുള്ള ഒരാളെ എന്തിന്റെ പേരിലായാലും ഇത്തരത്തില്‍ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ് .. കൊല്ലാന്‍ വന്നരെ പേരെടുത്ത് വിളിക്കാന്‍ കഴിയുന്നത്രോളം പരിചിതരാണ് കൊലയാളികള്‍. ആരാണ് കൊന്നതെന്നും ആരാണ് കൊല്ലിച്ചതെന്നും എല്ലാവര്‍ക്കും അറിയാമായിരുന്നിട്ടും ഈ പ്രതികളെ പിടികൂടാനൊ നിയമത്തിന്റെ മുന്നില്‍ കൊണ്ടുരാനൊ പൊലിസിനു കഴിയുന്നില്ല. എന്ത് സംരക്ഷണമാണ് കേരളത്തില്‍ പൊലിസില്‍നിന്നും ജനങ്ങള്‍ക്ക് ലഭിക്കുക. അതും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവായിരുന്നിട്ടും ഇത്രയ്ക്ക് പച്ചക്ക് കൊല്ലപ്പെട്ടിട്ടും അതിലെ പ്രതികളെ പിടിക്കാനാകുന്നില്ല. നാട്ടുകാരണ് പ്രതികളെ പിടികൂടി നല്‍കുന്നത്. ആയുധങ്ങള്‍ കണ്ടെത്തി നല്‍കുന്നത്.
ഹൃദയം തകര്‍ക്കുന്ന കാഴ്ച്ചയാണ് ഹനീഫയുടെ വീട്ടിലെത്തിയവര്‍ക്ക് കാണാന്‍ കഴിയുന്നത്. പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, മൂന്ന് മാസം മാത്രമാണ് ഇളയകുഞ്ഞിന് , വളരെ ചെറിയ പ്രയത്തില്‍തന്നെ വിധവയാകേണ്ടിവന്ന ഹനീഫയുടെ ഭാര്യ, മകനെ കൊല്ലുന്നത് കണേണ്ടിവന്ന ഉമ്മ എന്നിവരുടെ വേദനകളെ കണ്ടില്ലെന്ന് നടിക്കാന്‍ മഹിളാ അസോസിയേഷന് കഴിയില്ല. പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ പോരാടാനും ഈ കുടുംബത്തിന്റെ എല്ലാ സംരക്ഷിണത്തിനും അകിലേന്ത്യ മഹിളാ അസോസിയേഷന്‍ മുന്നിലുണ്ടാകുമെന്നും അവര്‍ പറഞ്ഞു. കേന്ദ്ര കമ്മിറ്റിയംഗം കെ വി നഫീസ, ജില്ലാ സെക്രട്ടറി മേരിതോമസ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഷീജ പ്രശാന്ത്, ചാവക്കാട് നഗരസഭാ ചെയര്‍പേര്‍സണ്‍ എ കെ സതീര്തനം എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.