15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

17-08-2015 Monday

ഹനീഫയുടെ വീട് മുഖ്യമന്ത്രിയും ഡിജിപിയും സന്ദര്‍ശിക്കണം : കെ പി രാജേന്ദ്രന്‍

posted on 17 August 2015
16-08-15 k p rajendhran
ചാവക്കാട്: കോണ്‍ഗ്രസ് ഗ്രുപ്പ് വഴക്കിനെതുടര്‍ന്ന്  കുത്തേറ്റ് മരിച്ച ഹനീഫയുടെ വീട് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഡിജിപിയും സന്ദര്‍ശിക്കണമെന്ന് മുന്‍ മന്ത്രി കെ പി രാജേന്ദ്രന്‍ പറഞ്ഞു. ഹനീഫയുടെ വീട് സന്ദര്‍ശിച്ച ശേഷം പത്രപ്രവര്‍ത്തകരോട് സംസാരിക്കുയായിരുന്നു അദ്ദേഹം. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പോലീസ് കാണിക്കുന്ന  നിഷ്ക്രിയത്വം സംശയാസ്പദമാണ്. സംഭവത്തില്‍ നാട്ടുകാര്‍ക്കെല്ലാം പ്രതിഷേധമാണ്. നീതിപൂര്‍വ്വം അന്വേഷണം നടക്കുന്നു എന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണം. തീരപ്രദേശങ്ങളിലെ ജനങ്ങളില്‍ മുഴുവന്‍ ഭീതിയാണ്. കാരണം ഇതിനു മുമ്പ് നടന്ന കേസുകളിലെല്ലാം അന്വേഷണം പ്രതികള്‍ക്ക് ഗുണകരമായി ചെന്നെത്തി എന്നതാണ്. അതുകൊണ്ട് തന്നെ ഏറ്റവും ഉന്നത തലത്തിലുള്ള അന്വേഷണം നടത്തണം. ഹനീഫയുടെ വീട് സന്ദര്‍ശിക്കാനുള്ള സമയം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ കണ്ടെത്തണം. മത്രമല്ല സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കെപിസിസി പ്രസിഡണ്ടും സി എന്‍ ബാലകൃഷ്ണനും നടത്തിയ ചര്‍ച്ചയുടെ തീരുമാനം ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഈ ചര്‍ച്ച സ്വകാര്യമായി കൈകാര്യം ചെയ്യേണ്ടതല്ല. ചര്‍ച്ചയിലുണ്ടായ ധാരണ എന്താണ്? ഇത് രഹസ്യമാക്കി വക്കേണ്ടതല്ല. ഇത് എന്താണെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കെ പി രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍, അസി.സെക്രട്ടറി സി വി ശ്രീനിവാസന്‍, ഐ കെ ഹൈദരലി ബാലകൃഷ്ണന്‍, കൗണ്‍സിലര്‍ പത്മജ ടീച്ചര്‍ എന്നിവരും കെ പി രാജേന്ദ്രനെ അനുഗമിച്ചു.