15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-08-2015 Monday

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

posted on 17 August 2015
16-08-15 i day 1
ചാവക്കാട് : ടാക്സി & കോണ്ട്രാക്റ്റ് കേരേജ് ഡ്രൈവേര്‍സ് സഹായ സമിതിയുടെ ആഭിമുഖ്യത്തില്‍ 69 ആം വാർഷിക സ്വാതന്ത്രിയ ദിനം ആഘോഷിച്ചു. ചാവക്കാട് ബസ്‌ സ്റ്റാന്റ് ടാക്സി സ്റ്റാന്‍ഡില്‍ അഡ്വ: തേര്‍ളി അശോകന്‍ ദേശിയ പതാക ഉയര്‍ത്തി. സമിതി ചെയര്‍മാന്‍ നിഷാദ് ബ്ലാങ്ങാട് അധ്യക്ഷത വഹിച്ചു. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനും, മദ്യ, ലഹരി, അക്രമം, ഭീകര പ്രവര്‍ത്തനം എന്നിവ തടയാനും പ്രതിജ്ഞയെടുത്തു. ഷെജീര്‍ പുന്ന പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു . മധുര പലഹാരങ്ങളും പായസവും വിതരണം ചെയ്തു . ചന്ദ്രബോസ്, ദിനേശ്, നരിയംപുള്ളി, കബീര്‍, സത്യന്‍, ഡിക്രൂസ് എന്നിവര്‍ പ്രസംഗിച്ചു
ചാവക്കാട് : തിരുവത്രഹരിത കലാകായിക സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
ഹരിത ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ ഹരിത പ്രസിഡണ്ട് ടി വി അബ്ദുള്‍ അസീസ് ദേശീയ പതാക ഉയര്‍ത്തി. ദേശീയ ഗാനാലാപനം നടന്നു. രക്ഷാധികാരി തിരുവത്ര ഹംസു വര്‍ഗ്ഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്  പായസ വിതരണം നടത്തി. കെ ഷാക്കിര്‍അലി ,  അന്‍വര്‍ നൂര്‍, എം എസ് സാലിഹ്,  മുഖ്താര്‍, കരീം അറക്കവീട്ടില്‍,  അസ്ലം, ഇജാസ് റഹ്മാന്‍ , ഷിബിലി, വി എച്ച് ബിലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി
പേരകം എഴുപതിയാറാം നമ്പര്‍ അംഗന്‍വാടി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. എ പി ജോണി ദേശീയപതാക ഉയര്‍ത്തി, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ വി എസ് സരസു, അധ്യാപിക സബിത തിലകന്‍, എന്‍ ജെ ഷീന, ഫെബിന്‍ ഫൈസല്‍, സുവ്യ വിനോദ്, ആര്‍ കെ ഷബീന, ജിഷ, വൈ സി ഫാത്തിമ, വിജിത, ഫൈസല്‍ പേരകം, പി എം ഹബീബ്‌, എം വി തിലകന്‍ എന്നിവര്‍ നേതൃത്വം നല്‍കി, സ്വാന്ത്ര്യദിന റാലിയും പായസ വിതരണവും നടന്നു.

16-08-15 i day 2
16-08-15 i day

ടാക്സി ആന്‍ഡ്‌ കോണ്ട്രാക്ട് കാര്യെഴ്സ് ചാവക്കാട്‌

< <

ഹരിത തിരുവത്ര

<<