15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-08-2015 Sunday

ഉപ്പാക്ക് കുരുന്നുകളുടെ യാത്രാമൊഴി
കണ്ടു നില്‍ക്കാനാവാതെ ആയിരങ്ങള്‍ വിതുമ്പി

posted on 09 August 2015
08-08-15 dougters of haneefaചാവക്കാട്: എ.ഐ ഗ്രൂപ്പുവഴക്കിനെ തുടര്‍ന്ന് കൊല്ലപ്പെട്ട കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ തിരുവത്ര പുത്തന്‍കടപ്പുറം അണ്ടത്തോട്ട് ചാലില്‍ ഹനീഫ(42) യുടെ മൃതദേഹത്തിനരികിലെത്തിയ കുരുന്നുകളുടെ കണ്ണുനീര്‍ ജന സഹസ്രങ്ങള്‍ ഏറ്റുവാങ്ങി.  വീട്ടുമറ്റത്ത് തയ്യാറാക്കിയ പന്തലില്‍ കിടത്തിയ പിതാവിന്റെ മൃതദേഹം കാണിച്ചപ്പോള്‍ ഹനീഫയുടെ മക്കളായ ഹന്നയും ഹസ്‌നയും, ഹയായും ഉപ്പയെ വീണ്ടും കാണാനാവശ്യപ്പെട്ട് ആര്‍ത്ത് കരഞ്ഞതോടെ കണ്ട് നിന്നവര്‍ മുഴുവന്‍ വിതുമ്പി. സങ്കടം നിയന്ത്രിക്കാനാവാതെ പലരും പൊട്ടിക്കരഞ്ഞു. നാല് പെണ്‍മക്കളാണ് ഹനീഫക്ക്. ഏറ്റവും ഇളയവള്‍ മൂന്നു മാസം പ്രായമായ ആമിയയാണ്.
തൃശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് വൈകിട്ട് നാലോടെ വീട്ടിലെത്തിച്ച മൃതദേഹം കാണാന്‍ ജാതി-മത-രാഷ്ടീയ ഭേദമന്യ ആയിരങ്ങളാണ് തിരുവത്ര ഹനീഫയുടെ വീട്ടു പരിസരത്ത്‌ തടിച്ച് കൂടിയിരുന്നത്.  എം.എല്‍.എ.മാരായ കെ.വി.അബ്ദുല്‍ഖാദര്‍, വി.ടി.ബലറാം, ടി.എന്‍ .മുരളി, പി.എ.മാധവന്‍, ഡി.സി.സി. പ്രസിഡന്റ് ഒ.അബ്ദുറ്ഹമാന്‍കുട്ടി, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എച്ച് റഷീദ്, കെ.പി.സി.സി സെക്രട്ടറിമാരായ എം.കെ .സുധീര്‍, അഡ്വ.പി.എം. സുരേഷ്ബാബു, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂര്‍, ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.കെ.സതീരത്‌നം, സി.പി .എം. ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍‍, ഏരിയ സെക്രട്ടറി എം.കൃഷ്ണദാസ്, സി.ഐ .ടി.യു ഏരിയ സെക്രട്ടറി എന്‍.കെ.അക്ബര്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ ഏരിയ സെക്രട്ടറി എ.എച്ച്. അക്ബര്‍, ബി.ജെ.പി മണ്ഡലം സെക്രട്ടറി സുമേഷ് തേര്‍ളി, ഡി .സി.സി സെക്രട്ടറിമാരായ അഡ്വ. ജോസഫ് ടാജറ്റ്, ടി.ജെ.സതീശ് കുമാര്‍, ജോണ്‍ഡാനിയേല്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും അന്ത്യോപചാരമര്‍പ്പിക്കാനായെത്തിയിരുന്നു. കൊലപാതകത്തിനു പിന്നില്‍ ഐ വിഭാഗമായതിനാല്‍ പ്രതിഷേധം ഭയന്ന് ഉന്നത നേതാക്കളെത്തിയില്ല. വന്‍ജനാവലിയുടെ സാന്നിധ്യത്തിന്‍ തിരുവത്ര ജുമാഅത്ത് പള്ളി ഖബര്‍സ്ഥാനിലാണ് ഖബറടക്കം നടന്നത്.  .

ഹനീഫയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ പിതാവിനെ വീണ്ടും കാണാനാവശ്യപ്പെട്ട് കരയുന്ന മക്കള്‍