15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-08-2015 Sunday

ഹനീഫ  വധം - കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്
സംഭവത്തില്‍ 6 പേര്‍ക്കെതിരെ കേസെന്ന് ജില്ലാ പൊലീസ് മേധാവി

posted on 09 August 2015
08-08-15 ig sp dysp
ചാവക്കാട്: തിരുവത്രയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി ഹനീഫ വധിക്കപ്പെട്ട കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. സംഭവത്തില്‍ 6 പേര്‍ക്കെതിരെ കേസെന്ന് ജില്ലാ പൊലീസ് മേധാവി.
ചാവക്കാട് മേഖലയിലെ എ.ഐ ഗ്രൂപ്പ പോരിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച ഐ വിഭാഗം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി തിരുവത്ര പുത്തന്‍കടപ്പുറം ഷാഫിനഗറില്‍ അണ്ടത്തോട് ചാലില്‍ കോയയുടെ മകന്‍ എ .സി ഹനീഫ (41) കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് പൊലീസ് മേധവി എന്‍ വിജയകുമാര്‍ അറിയിച്ചു. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി മോഹന്‍ദാസിനാണ് അന്വേഷണ ചുമതല. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ തീരുമാനമാണ് കേസ് ക്രൈം ബ്രാഞ്ചിന് വിടണമെന്നുള്ളത്. കേസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ആറ് യുവാക്കളാണ് പ്രതികളെന്നും പൊലീസ് മേധാവി വ്യക്തമാക്കി. ഇതില്‍ പ്രധാനിയായ ഷമീര്‍ എന്നയാള്‍ ചാവക്കാട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള ഇയാള്‍ക്കെതിരെ മറ്റു നടപടികളൊന്നുമുണ്ടായിട്ടില്ല. നിരവധി കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ കാപ്പാ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. ഹനീഫയുടെ വധവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്. ശനിയാഴ്ച്ച ഉച്ചയോടെ മധ്യമേഖലാ ഐ.ജി സുരേഷ് രാജ് പുരോഹിത്ത് ഐ.എ.എസും  പൊലീസ് സൂപ്രണ്ട് എന്‍ .വിജയകുമാറും വധിക്കപ്പെട്ട പി.സി ഹനീഫയുടെ തിരുവത്രയിലെ വീട്ടിലെത്തി. കേസന്വേഷണം ഊര്‍ജിതമാക്കണമെന്ന് ഐ.ജി എസ്.പിക്കു നിര്‍ദ്ദേശം നല്‍കി..

ഐ.ജി സുരേഷ് രാജ് പുരോഹിത്ത് , എസ് പി എന്‍.വിജയകുമാര്‍, ഡി വൈ എസ് പി ടോമി സെബാസ്റ്റ്യന്‍ എന്നിവര്‍ ഹനീഫയുടെ വീട്ടില്‍ കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ചപ്പോള്‍.

< <