15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-08-2015 Sunday

ഹനീഫ കൊല്ലപ്പെട്ടത്‌ രണ്ടു യുവാക്കള്‍ക്ക്‌ അഭയം നല്‍കിയതിന്റെ പേരില്‍

posted on 09 August 2015
ചാവക്കാട്‌: ഹനീഫ കൊല്ലപ്പെട്ടത്‌ അക്രമികളില്‍ നിന്നും രണ്ടു യുവാക്കള്‍ക്ക്‌ അഭയം നല്‍കിയതിന്റെ പേരില്‍ ദേശീയ പാതയില്‍ നിന്ന് പരപ്പില്‍ താഴം ട്രഞ്ചിംഗ് ഗ്രൗണ്ട് വഴി പോകുന്ന റോഡ് അവസാനിക്കുന്നത് ബേബി റോഡിലുള്ള ഹനീഫയുടെ വീടിനു മുന്നിലാണ്. വെള്ളിയാഴ്ച്ച രാത്രി ഈ റോഡില്‍ ചിലര്‍ മദ്യപിച്ചു കൊണ്ടിരിക്കെ അതു വഴി ബൈക്കില്‍ പോയ കാളിയകായില്‍ സെയ്തു മുഹമ്മദിന്റെ മകന്‍ ഷക്കീര്‍ (20), തെരുവത്ത് വീട്ടില്‍ ബഷീറിന്റെ മകന്‍ ഫൈസല്‍ (20) എന്നിവരെ തടഞ്ഞതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. ഇതേ തുടര്‍ന്ന ഈ രണ്ട് യുവാക്കളും ബൈക്കുമായി ഹനീഫയുടെ വീട്ടിലേക്കാണ് അഭയം പ്രാപിച്ചെത്തിയത്. ഈ സമയം ഹനീഫയും മാതാവ് ഐഷാബിയും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു. വീട്ടില്‍ കയറിയവരെ പുറത്തിറക്കണെന്ന് യുവാക്കളെ പിന്തുര്‍ന്നെത്തിയ ഐ വിഭാഗം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് ഹനീഫ വകവെക്കാതിരുന്നതുമായി തര്‍ക്കമുണ്ടായി. ഇതിനിടയിലാണ് സംഘം ഹനീഫയെ കുത്തി മലര്‍ത്തിയതത്രെ.  സംഘത്തില്‍ ഏഴോളം പേരുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളിയാഴ്ച്ച തിരുവത്രയിലെ ഒരാള്‍ക്ക് കുറച്ച് പൈസ ലോട്ടറി അടിച്ചു കിട്ടിയതിന്റെ ആഘോഷമാണ് മദ്യ സല്‍ക്കാരത്തിലെത്തിയത്. ഇതിനിടയിലാണ് എ വിഭാഗത്തില്‍ പെട്ട രണ്ട് യുവാക്കള്‍ അത് വഴി എത്തിയത്. വെള്ളിയാഴ്ച്ച രാത്രി 10ഓടെയാണ് കോണ്‍ഗ്രസ് ഐ ഗ്രൂപ്പില്‍ പെട്ട ഒരു സംഘം യുവാക്കള്‍ ഹനീഫയെയുടെ വീട്ടില്‍ കയറി കുത്തിക്കൊന്നത്. വലത് വാരിയെല്ലിനു താഴെയാണ് കുത്തേറ്റത് രണ്ട് പ്രാവശ്യം കുത്തേറ്റ ഹനീഫയുടെ കുടല്‍മാല പുറത്തായി. തളര്‍ന്നുവീണ ഉടനെ മരണവും സംഭവിച്ചു.