15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-08-15 Sunday

ഐ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തു - ആഭരണങ്ങളും പണവും കവര്‍ന്നതായി ആക്ഷേപം

posted on 09 August 2015
08-08-15 akramamചാവക്കാട്: തിരുവത്ര മേഖലയില്‍  ഐ ഗ്രൂപ്പ് പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തു. ആഭരണങ്ങളും പണവും കവര്‍ന്നതായി ആക്ഷേപം.
വെള്ളിയാഴ്ച രാത്രി 10ഓടെ കോണ്‍ഗ്രസ് എ പ്രവര്‍ത്തകനായ എ.സി ഹനീഫ (42) വധിപ്പെട്ട വാര്‍ത്ത പരന്നതോടെയാണ് ഐ വിഭാഗം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായത്. രാത്രി 11 30 നും, ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കുമിടയിലാണ് ആക്രമണം നടന്നത്. എല്‍.സി.ഡി. ടി.വികളും ഫര്‍ണ്ണീച്ചറുകള്‍, ഫ്രിഡ്ജ്, ഫാന്‍, അലമാരകള്‍, വാതിലുകള്‍,   ഷോക്കേക്കഴ്‌സുകള്‍, ജനല്‍ ഗ്‌ളാസുകള്‍, മറ്റു ഇലടോണിക്ക് ഉപകരണങ്ങളും  ആക്രമണത്തില്‍ തകര്‍ന്നിട്ടപണ്ട്. ടി വി കളും മറ്റും താങ്ങിയെടുത്താണ് നിലത്തിട്ട് തകര്‍ത്തിട്ടുള്ളത്. നഗരസഭയിലെ 14ാം വാര്‍ഡില്‍ ബേബിറോഡില്‍ കണ്ണന്‍ കേരന്‍ ഉബൈദ്,  കുന്നത്ത് നൂര്‍ദ്ധീന്‍, കുണ്ടുപറമ്പില്‍ ഹംസ ,  കൊപ്ര സൈയ്തു മുഹമ്മദ്, വിളയില്‍ വീട്ടില്‍ വിജയന്‍,  ആലുങ്ങല്‍ ബാവ, ആലിപിരി ഷാജി, കാളീരകായില്‍ ഹുസൈന്‍, കറുത്താറന്‍ ഗണു എന്നിവരുടെ വീടുകളാണ് ആക്രമണത്തിനിരയായത്. ഹനീഫയുടെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടേതുള്‍പ്പടെയുള്ള ആക്രമണത്തിനിടയില്‍ സംഭവവുമായി ബന്ധമ്മില്ലാത്തവരുടെ വീടുകള്‍ക്കു നേരേയും ആക്രമണമുണ്ടായി.  കേസിലെ പ്രധാനപ്രതി ഷമീറാണന്ന് പോലീസ് പറഞ്ഞു. ഇയാളാണ് പൊലീസില്‍ കീഴടങ്ങിയിട്ടുള്ളത്. കാളീരകായില്‍ ഹുസൈന്റെ വീട്ടില്‍ നിന്നും മക്കളുടെ വിവാഹത്തിനു കരുതിവെച്ചിരുന്ന ആറു പവന്റെ ആഭരണവും, 20000 രൂപയും കവര്‍ന്നു. ഷാജിയുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത സംഘം രണ്ടു ഓട്ടോറിക്ഷകള്‍ തകര്‍ത്ത് മറിച്ചിട്ടു. ഹംസയുടെ ജനല്‍ ചില്ലുകളും  ബൈക്കും തകര്‍ത്തിട്ടുണ്ട്.  കുഞ്ഞുമുഹമ്മദ്, നൂര്‍ദ്ധീന്‍,  ഉബൈദ്, എന്നിവരുടെ വീടുകളുടെ അകത്തളങ്ങളിലും മുറികളിലും അക്രമികള്‍ അഴിഞ്ഞാടി വിലപിടിപ്പുള്ള അലമാരകള്‍ കമ്പിപാര ഉപയോഗിച്ച് പൊളിച്ച നിലയിലാണ്..