15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-08-2015 Sunday

തീരദേശ മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

posted on 09 August 2015
ചാവക്കാട്: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഹനീഫയെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. ഗുരുവായൂര്‍ നിയോജ മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തീരദേശമേഖലയില്‍ പൂര്‍ണ്ണം.
ശനിയാഴ്ച്ച രാവിലെ ആറ് വൈകീട്ട് ആറ് വരെ നടന്ന ഹര്‍ത്താലില്‍ തീരദേശത്തെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. വ്യാപാര കേന്ദ്രമായ പുന്നയൂര്‍ക്കുളം ആല്‍ത്തറയില്‍ ഉച്ചമുതല്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹര്‍ത്താലിനോട് സഹകരിച്ച് കടകളും സ്ഥാപനങ്ങളും അടച്ചിട്ടു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതറിയാതെ രാവിലെ ചാവക്കാട് നഗരത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച വ്യാപാര സ്ഥാപനങ്ങള്‍ ഹര്‍ത്താലാനുകൂലികളെത്തി അടപ്പിച്ചു. സ്വകാര്യ ബസ്സുകള്‍ പതിവ് പോലെ സര്‍വ്വീസ് നടത്തിയെങ്കിലും ഹര്‍ത്താല്‍ ആനുകൂലികളെത്തി തടഞ്ഞു. ബസ്സില്‍ നിന്ന് യാത്രക്കാരെ ബലം പ്രയോഗിച്ച് ഇറക്കി വിട്ടതായും ആക്ഷേപമുണ്ട്. ചാവക്കാട് നഗരത്തില്‍ പെട്ടിക്കട പോലും തുറക്കാന്‍ അനുവദിച്ചിരുന്നില്ല. സ്വാകര്യ വാഹനങ്ങള്‍ പതിവ് പോലെ സര്‍വ്വീസ് നടത്തി. ഗുരുവായൂരിനെയും പരിസര പ്രദേശങ്ങളെയും ഹര്‍ത്താല്‍ ബാധിച്ചില്ല. അതേസമയം കെ.എസ്.ആര്‍.സി ബസ് പതിവുപോലെ ഓടിയതിനാലും മറ്റു സ്വാകര്യ ചെറു വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ തടസ്സമില്ലാതിരുന്നതിനാലും യാത്രക്കാര്‍ ഈ സൗകര്യങ്ങളാണ് ഉപയോഗപ്പെടുത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കനത്ത പോലീസ് സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. നഗരത്തിന്റെ പ്രധാന കവലകളിലും തിരുവത്ര മേഖലകളിലുമായി ആയിരത്തോളം പോലീസിനെയാണ് വ്യന്യസിച്ചിരുന്നത്. കുന്നംകുളം ഡി.വൈ.എസ്.പി. ടോമി സെബാസ്റ്റിയന്‍, ചാലക്കുടി ഡി.വൈ.എസ്.പി കെ.കെ.രവീന്ദ്രന്‍, കുന്നംകുളം സി.ഐ. വി.എ.കൃഷ്ണദാസ്, മാള സി.ഐ. എം.സുരേന്ദ്രന്‍, ഇരിങ്ങാലക്കുട സി.ഐ. വി.എ.കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസിനെ വിന്യസിച്ചിരുന്നത്. .