15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-08-15 Sunday

ഹനീഫയുടെ കൊലപാതകം നിന്ദ്യവും പൈശാചികവും -  കെ വി അബ്ദുള്‍ഖാദര്‍

posted on 09 August 2015
ചാവക്കാട്: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ പുത്തന്‍കടപ്പുറം എ സി ഹനീഫയുടെ കൊലപാതകം നിന്ദ്യവും പൈശാചികവുമാണെന്ന് കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ. സൌമ്യനും   സമാധാനപ്രിയനുമായ ഹനീഫയെ വീടാക്രമിച്ച് കൊന്നത് തീരദേശത്തയാകെ ഞെട്ടിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഒരുവിഭാഗത്തിന്റെ പിന്തുണയോടെ വിലസുന്ന ഗുണ്ടാസംഘമാണ് കൊലപാതകം നടത്തിയിട്ടുള്ളത്. ഈ പ്രദേശത്ത് നിലനിന്ന പ്രശ്‌നങ്ങളില്‍ പക്ഷപാതപമരമായ നിലപാട് സ്വീകരിക്കുകയും ഗുണ്ടകളെ സംരക്ഷിക്കുകയും ചെയ്ത പൊലിസ് നിലപടാണ് സ്ഥിതിഗതികള്‍  വഷളാക്കിയത്. തീരദേശത്തെ സമാധാന ജീവിതം ഭരണകക്ഷിതന്നെ ഇല്ലാതാക്കിയിരിക്കുകയാണ്.സമാധാന കാംക്ഷികള്‍ ഒന്നാകെ ഇതിനെതിരെ പ്രതികരിക്കണം. സര്‍ക്കാരും പൊലിസും ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വാകരിക്കുന്നില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി സമരരംഗത്തിറങ്ങുമെന്ന് എം എല്‍ എ പറഞ്ഞു..