15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-08-15 Sunday

ഹനീഫയുടെ കൊലപാതകത്തിന് ഉത്തരവാദികളായവരെ ഉടന്‍ അറസ്റ്റ്‌ ചെയ്യുക -  സി പി ഐ എം

posted on 09 August 2015
ചാവക്കാട് പുത്തന്‍കടപ്പുറത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ അണ്ടത്തോട് ചാലില്‍ ഹനീഫയുടെ കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവന്‍ ആളുകളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം ചാവക്കാട് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമാണിത്. വീടിനകത്ത് കയറി മാതാവിന്റെ മുന്നിലിട്ട് വെട്ടിനുറുക്കിയത് സ്വന്തം പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് എന്നത് വിഷയത്തിന്റ ഗൗരവം വര്‍ദ്ദിപ്പിക്കുന്നു. അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ മുറവിളി കൂട്ടുന്ന കോണ്‍ഗ്രസ്സിന്റെ തനിനിറം തുറന്നുകാട്ടുന്ന ഒന്നാണ് ഈ കൊലപാതകം. സംസ്ഥാന ഭരണത്തിന്റേയും പൊലിസിന്റേയും നിസംഗതയാണ് ഇത്തരമൊരു കൊലപാതകത്തിലേക്ക് എത്തിച്ചത്. ഒരുമാസം മുമ്പ് പൊലിസ് സ്റ്റേഷനില്‍വച്ച് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് സംഘടിച്ച് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയുണ്ടായി. തിരുവത്രയില്‍ ഇവര്‍ പരസ്പരം ഏറ്റുമുട്ടുന്ന സ്ഥിതിയുണ്ടായപ്പോള്‍ ശക്തമായ നടപടി സ്വീകരിക്കുന്നതിന് പകരം പോലീസ്‌ പക്ഷം പിടിക്കുകയാണുണ്ടായത്. പോലീസ്‌ ചില സന്ദര്‍ഭങ്ങളില്‍ ഭരണകക്ഷിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നിഷ്‌ക്രിയമാകുന്ന സ്ഥിതിയുണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് ചെന്നെത്തുന്ന രീതിയില്‍  വിഷയം വഷളാക്കിയത്. ക്രിമിനിലുകള്‍ അടങ്ങുന്ന സംഘമായി ചാവക്കാട്ടെ കോണ്‍്ഗ്രസ്സ് നേതൃത്വം അധ:പതിച്ചിരിക്കുകയാണ്. ഒരുവര്‍ഷം മുമ്പ് നടന്ന പുന്ന മണിയുടെ കൊലപാതകം ഇതിന് മറ്റൊരു ഉദാഹരണമാണ്. സംഭവത്തിന് നേതൃത്വം നല്‍കിയവരേയും ഇതിന് ഗൂഢാലോചന നടത്തിയവരുടേയും പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ് അവശ്യപ്പെട്ടു.