15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

09-08-2015 Sunday

ഹനീഫ വധം - ഗോപ പ്രതാപനെ സസ്പന്‍ഡ് ചെയ്തു
ഗുരുവായൂര്‍ കോണ്ഗ്രസ് ബ്ലോക്ക്‌ കമ്മിറ്റി പിരിച്ചുവിട്ടു

posted on 09 August 2015
ചാവക്കാട്‌: : ചാവക്കാട്‌ പുത്തന്‍കടപ്പുറം ഷാഫി നഗറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ സി ഹനീഫയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഐ ഗ്രൂപ്പ്‌ നേതാവും ഗുരുവായൂര്‍ കോണ്ഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റുമായ ഗോപപ്രതാപനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഗുരുവായൂര്‍ ബ്ലോക്ക്‌ കോണ്ഗ്രസ് കമ്മിറ്റി പിരിച്ചുവിടുകയും  പത്മജ വേണുഗോപാലിനെ ചുമതല ഏല്‍പിക്കുകയും ചെയ്തു. കെ പി സി സി ഉപസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ ഹനീഫയെ ഏതാനും യുവാക്കള്‍ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുറച്ച് കാലങ്ങളായി മേഖലയില്‍ നിലനില്‍ക്കുന്ന എ, ഐ ഗ്രൂപ്‌ വഴക്കിന്റെ തുടര്‍ച്ചയായിരുന്നു കൊലപാതകം. ഐ ഗ്രൂപ്‌ പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നെലെന്നാണ് ആരോപണം. ഗോപപ്രതാപന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട് ഹനീഫയുടെ മൃതദേഹവുമായി നാട്ടുകാരും എ ഗ്രൂപ്‌ പ്രവര്‍ത്തകരും ശനിയാഴ്ച്ച ചാവക്കാട്‌ പോലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു.