banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

29-01-15 Thursday

മണത്തല നേര്‍ച്ചക്കിടയില്‍ ആനയിടഞ്ഞു, ജനം വിരണ്ടോടി,  ഫോട്ടോഗ്രാഫര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്ക്

Posted on 29 January 2015
29-01-15 ana idanjuചാവക്കാട്‌: മണത്തല നേര്‍ച്ചയിലെ കാഴ്ച്ചക്കിടയില്‍ ആനയിടഞ്ഞു, ജനം വിരണ്ടോടി,  ഫോട്ടോഗ്രാഫര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഫ്രീലാണ്ട്സ്‌ ഫോട്ടോഗ്രാഫര്‍ ഷാഹു തൊയക്കാവ് (48)നാണ് പരിക്കേറ്റത്‌. ഇടതു കയ്യില്‍ മുട്ടിനു താഴെ പരിക്കേറ്റ ഷാഹുവിനെ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമല്ലാത്ത പരിക്കേറ്റ ആറുപേരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ചാവക്കാട്‌ സ്കില്‍ ഗ്രൂപ്പിന്റെ കാഴ്ച്ച പതിനാലാനകളുമായി ചാവക്കാട്‌ സെന്ററില്‍ അണിനിരന്നതിനിടയിലാണ് ആനയിടഞ്ഞത്. ഇതോടെ കാഴ്ച്ച കാണാന്‍ നഗരത്തില്‍ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ വിരണ്ടോടി.  ഇതിനിടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ്‌ ലാത്തി വീശിയതോടെ ആനയുടെ പിന്നില്‍ കൂടിയവരും ചിതറിയോടി.
വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. നാലുമണിയോടെ നഗരത്തില്‍ നിരന്ന ആനകളിലെ ഊട്ടോളി ആനന്ദനാണ് ഇടഞ്ഞത്‌. ആനയുടെ മുന്നില്‍ നിന്ന ആരോ ആനയെ പ്രകൊപിപ്പിച്ചതാണ് ആന ഇടയാന്‍ കാരണമെന്നു പാപ്പാന്‍ പറഞ്ഞു. കൊമ്പ് കുലുക്കി മുരണ്ട് മുന്നോട്ടു ഓടാന്‍ തുനിഞ്ഞ ആനയെ പാപ്പാന്‍ തോട്ടികൊണ്ട് നിയന്ത്രിക്കാന്‍ ശ്രമിച്ചതോടെ ആന നിന്നിടത്ത് നിന്ന് വട്ടം കറങ്ങുകയായിരുന്നു. ഇതോടെ കൂടെ നിന്നിരുന്ന നാലാനകളും ഇടഞ്ഞു. പാപ്പാന്‍മാര്‍ ആനന്ദനെ നിയന്ത്രണ വിധേയമാക്കി ചേറ്റുവ റോഡിലേക്ക്‌ കൊണ്ടുപോയി. കുന്നംകുളം റോഡിലേക്ക്‌ ഓടിയ നാലാനകളില്‍ ഒരെണ്ണം താലൂക്ക്‌ ഓഫീസ്‌ വളപ്പിലേക്ക് കയറി. കൊല്ലം കുട്ടികൃഷ്ണന്‍ എന്ന ആന ഇരുകാലുകളും ഉയര്‍ത്തി ചിന്നം വിളിച്ചാണ് ഓടിയത്‌. പാപ്പാന്മാര്‍ വാലിലും കൊമ്പിലും തൂങ്ങി ആനക്കൊപ്പം പടി വഞ്ചിക്കടവില്‍ വെച്ച് തളച്ചു. ഇതിനകം മറ്റാനകളെയും തളച്ചിരുന്നു. ഇടഞ്ഞ ആനകളെ തലച്ചതിനു ശേഷമാണ് ആനപ്പുറത്തുണ്ടായിരുന്നവരെ താഴെ ഇറക്കിയത്.
ഒരുമണിക്കൂറിനുശേഷം ഇടഞ്ഞ ആനകളെ മാറ്റി നിര്‍ത്തി കാഴ്ച്ച പൂര്‍ത്തിയാക്കി.
ചാവക്കാട്‌ അഡീഷനല്‍ എസ് ഐ എം ഗോവിന്ദന്റെ നേതൃത്വത്തിലുള്ള പോലീസാണ് ജനങ്ങളെ നിയന്ത്രിച്ചത്..

29-01-15 shahu

പരിക്കേറ്റ്‌ ആശുപത്രയില്‍ കഴിയുന്ന ഫോട്ടോഗ്രാഫര്‍ ഷാഹു തൊയക്കാവ്

< <

ആന വിരണ്ടോടുന്നത്തിനു മുന്‍പ്‌

v

v

29-01-15 nercha skill copy