banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

29-01-15 Thursday

മണത്തല നേര്‍ച്ച - നാടും നഗരവും ആഹ്ലാദ തിമിര്‍പ്പില്‍

Posted on 29 January 2015
29-01-15 nattukazhcha
ചാവക്കാട്: ധീരദേശാഭിമാനി ചാന്തിപുറത്ത് ഹൈദ്രോസ് കുട്ടി മുപ്പരുടെ ധീരസ്മരണകളുണര്‍ത്തി മണത്തല ചന്ദനക്കുടം നേര്‍ച്ച ആഘോഷിച്ചു. നേര്‍ച്ച ദിവസമായ വ്യാഴാഴ്ച്ച തെക്കഞ്ചേരിയില്‍നിന്നും  രാവിലെ 8.30ന്  രിഫായി കമ്മിറ്റിയുടെ താബൂത്ത് കാഴ്ച പുറപ്പെട്ടു. ഹൈദ്രോസ് കുട്ടി മൂപ്പരുടെ കബറടക്കം അനുസ്മരിപ്പിച്ച് മുട്ടുംവിളി, കോല്‍ക്കളി, അറബനമുട്ട് തുടങ്ങിയ വാദ്യമേളങ്ങളോടെയാണ് താബൂത്ത് കാഴ്ച്ച  പുറപ്പെട്ടത്. താബൂത്ത് കാഴ്ച പകല്‍ 12 ന് ജാറത്തില്‍ എത്തിയശേഷം ബ്ലാങ്ങാട് ബീച്ച്, പുത്തന്‍കടപ്പുറം,  ചാവക്കാട്, വഞ്ചിക്കടവ് എന്നിവടങ്ങളില്‍ നിന്നും വന്ന കൊടിയേറ്റ കാഴ്ചകള്‍ ജാറം അങ്കണത്തില്‍ പ്രവേശിച്ചു.  തുടര്‍ന്ന് പാരമ്പര്യാവകാശികളായ ബ്ലാങ്ങാട് 'കറുത്ത' കുടുംബാംഗങ്ങള്‍ താണി മരങ്ങളില്‍ കയറി മരപ്പൊത്തുകളില്‍ മുട്ടയും പാലും നിക്ഷേപിച്ചു. പതിനഞ്ചു ദിവസത്തെ വ്രതത്തിനുശേഷമാണ് പാരമ്പര്യമായി കറുത്ത കുടുംബം ഈ കര്‍മ്മം നിര്‍വഹിക്കുന്നത്. പിന്നീട്  ചന്ദനക്കുടങ്ങളില്‍ കൊണ്ടുവന്ന ശര്‍ക്കര വെള്ളം വിതരണം നടത്തി. ഉച്ചതിരിഞ്ഞ് വിവിധ ഭാഗങ്ങളില്‍ നിന്നായി പുറപ്പെട്ട നാട്ടുകാഴ്ചകള്‍ വൈകീട്ട് ആറുമണിയോടെ പള്ളിയങ്കണത്തില്‍ എത്തിച്ചേര്‍ന്നു. നൂറുകണക്കിന് വാദ്യ കാലാകാര്‍ന്മാരും കരിവീരവന്മാരും അണിനിരന്ന വിവിധ കാഴ്ച്ചകളില്‍ ശിങ്കാരിമേളം, ബാന്റ്, നാദസ്വരം, പഞ്ചവാദ്യം, തെയാണ്ടി മേളം എന്നിവ  മേളകൊഴുപ്പേകി. വൈകീട്ട് ഏഴിന് വിവിധ ക്ലബ്ബുകളുടെയും ഗ്രൂപ്പുകളുടെയും നേതൃത്വത്തില്‍ ചാവക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറപ്പെട്ട കാഴ്ചകള്‍ വെള്ളിയാഴ്ച പുലര്‍ച്ച മൂന്നിന് ജാറം അങ്കണത്തില്‍ എത്തുന്നതോടെ നേര്‍ച്ചാഘോഷങ്ങള്‍ക്ക് സമാപനമാകും.

29-01-15 nercha skill copy
29-01-15 nercha nattukazhcha nadakeral