banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

29-01-2015 Thursday

മണത്തല നേര്‍ച്ചക്ക് തുടക്കമായി

Posted on: 29 January 2015
28-01-15 Chavakad-Manathala Nercha Adhya kazhcha
ചാവക്കാട്‌: ചരിത്ര പ്രസിദ്ധമായ മണത്തല നേര്‍ച്ചക്ക് തുടക്കമായി. ബുധനാഴ്ച രാവിലെ ചാവക്കാട്‌ നഗരത്തില്‍നിന്നും ആരംഭിച്ച പ്രജ്യോതിയുടെ ആദ്യകാഴ്ച  പുറപ്പെട്ട് മണത്താല ഹൈദ്രോസ്‌ കുട്ടി മൂപ്പരുടെ ജാറത്തില്‍ എത്തി സമാപിച്ചു.രണ്ടു ഗജവീരന്മാരുടെയും വാദ്യമേളങ്ങളോടെ അകമ്പടിയോടെയാണ് കാഴ്ചക്ക്‌ തുടക്കമായത്‌. തുടര്‍ന്ന് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാഴ്ചകള്‍ മണത്തലയിലേക്ക്‌ എത്തി തുടങ്ങി.
ഇന്ന് രാവിലെ താബൂത്ത്‌ കാഴ്ച ചാവക്കാട്‌ തെക്കഞ്ചേരിയില്‍ നിന്നും പുറപ്പെടും. ഇതോടൊപ്പം നാടിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് കൊടിയേറ്റക്കാഴ്ച നാട്ടുകാഴ്ച എന്നിവയും പുറപ്പെടും ഉച്ചയോടെ കാഴ്ചകള്‍ മണത്തല പള്ളിയങ്കണത്തില്‍ എത്തിച്ചേര്‍ന്ന്‍ കൊടികയറ്റവും കൂട്ടിയെഴുന്നെള്ളിപ്പും നടക്കും. തുടര്‍ന്ന് പള്ളിയങ്കണത്തിലെ താണി മരത്തില്‍ മുട്ടയും പാലും സമര്‍പ്പിക്കും. ചക്കരക്കഞ്ഞി, അന്നദാനം എന്നിവ വിതരണം ചെയ്യും.
വെള്ളിയാഴ്ച പുലര്‍ച്ച മൂന്നുമണിയോടെ ആഘോഷങ്ങള്‍ സമാപിക്കും..