banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

29-01-15   Thursday

ലോറിയിടിച്ച്  വൈദ്യുതി പോസ്റ്റ് തകര്‍ന്നു  - ചാവക്കാട്‌ ഇരുട്ടിലായി

29 January 2015
ചാവക്കാട്: വടക്കെ ബൈപാസില്‍ ലോറിയിടിച്ച്  പോസ്റ്റ് തകര്‍ന്ന് വൈദ്യുതി നിലച്ചു. ഗതാഗതം തടസപ്പെട്ടു ബുധനാഴ്ച്ച  വൈകീട്ട് 5 മണിക്ക് പാര്‍സല്‍ ലോറിയിടിച്ചാണ് 11 കെ വി ലൈയിന്‍ പോസ്റ്റ് ലോറിക്കു മുകളിലേക്കു മറിഞ്ഞത്. പോസ്റ്റു വീണതോടെ വൈദ്യുതി നിലച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. കമ്പികള്‍ താഴ്ന്നു കിടന്നതോടെ ബൈപാസ് റോഡ്‌വഴിയുള്ള ഗതാഗതം പോലീസ് തടഞ്ഞു . മണത്തലനേര്‍ച്ചയായതിനാല്‍ ബൈപാസ് റോഡില്‍ ഗതാഗതം തടഞ്ഞതോടെ നഗരം വീര്‍പ്പുമുട്ടി. രാത്രി വൈകിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ കഴിയാതിരുന്നതിനാല്‍ നഗരം ഏറെ നേരം ഇരുട്ടിലായി. 4 മണിക്കൂര്‍ നേരത്തെ പരിശ്രമഫലമായി രാത്രി 9 നാണ് നഗരത്തിലും മറ്റും വൈദ്യുതി പുനസ്ഥാപിച്ചത്. അതെ സമയം പോസ്റ്റും വാഹനവും മാറ്റാന്‍ കഴിയാത്തതിനാല്‍ ബൈപാസ് റോഡില്‍ വൈദ്യുതി പുനസ്ഥാപിക്കാനും ഗതാഗത തടസം മാറ്റാനും കഴിഞ്ഞില്ല. വ്യാഴാഴ്ച്ച  പോസ്റ്റും ലോറിയും മാറ്റിയതിനുശേഷം ഈ മേഖലയിലെ വൈദ്യുതി പുനസ്ഥാപിക്കും.
.