banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

29-01-15 Thursday

മതസൗഹാര്‍ദ്ധത്തിന്റെ വിളംബരമായി നേര്‍ച്ചാഘോഷങ്ങള്‍ക്കിടെ നാട്ടു താലം

Posted on 29 January 2015
28-01-15 manathala nercha thalam
ചാവക്കാട്: മതസൗഹാര്‍ദ്ധത്തിന്റെ വിളംബരമായി മണത്തല നേര്‍ച്ചാഘോഷങ്ങള്‍ക്കിടെ നാട്ടു താലം. മണത്തല നേര്‍ച്ചയുടെ ആദ്യ ദിവസമായ ബുധനാഴ്ച കോഴിക്കുളങ്ങര ഭരണി ഉത്സവുവും ആഘോഷിച്ചു. ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള നാട്ടുതാലത്തിന് വീഥിയൊരുക്കിയും നേര്‍ച്ചാഘോഷങ്ങളുടെ സമയം ക്രമീകരിച്ചും മണത്തല ജമാഅത്ത്‌ കമ്മിറ്റി മാതൃകയായി. നിയോണ്‍ വര്‍ണ്ണ പ്രഭയില്‍ കുളിച്ച് നില്‍ക്കുന്ന മണത്തല പള്ളിയുടെ പശ്ചാത്തലത്തില്‍  സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ താലമേന്തി നീങ്ങുന്ന കാഴ്ച്ച വര്‍ണ്ണ വൈവിധ്യങ്ങളിലെ മനോഹാരിതയും സൌഹൃദവും വിളിച്ചറിയിക്കുന്നതായി.    വിവിധ പ്രദേശങ്ങളില്‍നിന്നും വീടുകളില്‍നിന്നും പല കൈവഴികളിലൂടെ ക്ഷേത്രത്തിലേക്കെത്തിയിരുന്ന താലം ഏകീകരിച്ച് ഒന്നാക്കുന്നതിന് രണ്ട് ദശകങ്ങള്‍ക്ക് മുന്‍പാണ് തീരുമാനിച്ചത്.  ഇത്തവണ ഉത്സവം നേര്‍ച്ചയാരംഭിക്കുന്ന ദിവസം മകരഭരണദിനമായതോടെ പള്ളി ചടങ്ങുകള്‍ ക്രമീകരിച്ച് താലം എഴുന്നള്ളിപ്പിന് സൗകര്യമൊരുക്കുകയായിരുന്നു. മണത്തല വിശ്വനാഥ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച താലം മണത്തല , പഴയ പാലം വഴി ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. .

28-01-15 thalam nercha