banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

29-01-15  Thursday

പ്രവാസികള്‍ക്ക്‌ വേണ്ടി സര്‍ക്കാര്‍  ഒന്നും ചെയ്തില്ല - അബ്ദുല്‍ റഹിമാന്‍ രണ്ടത്താണി എം എല്‍ എ

Posted on 29 January 2015
28-01-15 pravasi leegue
ചാവക്കാട് :  ഒരുലക്ഷം കോടിയില്‍ലധികം പണം പ്രവാസികളുടെതായി സര്‍ക്കാറുകളുടെ ഖജനാവിലുണ്ടന്ന് അബ്ദുല്‍ റഹിമാന്‍ രണ്ടത്താണി എം എല്‍ എ പറഞ്ഞു. കേരള പ്രവാസി ലീഗ് പ്രതിനിധി സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചാവക്കാട് വ്യാപാരി ഹാളില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദേഹം. കേരളത്തിന്റെ സാമൂഹികമാറ്റത്തിന് ചാലകശക്തിയായത് പ്രവാസികളാണ്. പ്രവാസകളില്‍ 80 ശതമാനവും സാധാരണ തൊഴിലാളികളാണ്. പ്രവാസികളിന്ന്  പുനരധിവാസത്തിന്റെയും, തിരിച്ചുവരവിന്റെയും വക്കിലാണാണന്നും അദേഹം പറഞ്ഞു. പ്രവാസികളുടെ വോട്ടവകാശം നേടിയെടുക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രവാസികളും കെ എം സി സി യുമാണ്.  ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളില്‍ മലയാളികള്‍ ഒന്നാമതായി തലഉയര്‍ത്തി നില്‍ക്കുകയാണ്.  പ്രവാസികളുടെ യഥാര്‍ത്ഥപ്രശ്‌നങ്ങളില്‍ പരിഹാരംകാണാന്‍ ഒരു സര്‍ക്കാറിനും കഴിഞ്ഞിട്ടില്ലെന്നും എം എല്‍ എ പറഞ്ഞു.
കഴിഞ്ഞ ആഴ്ച ഗുജറാത്തില്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത പ്രവാസി പ്രമുഖരുടെ യോഗത്തില്‍ സാധാരണക്കാരായ പ്രവാസികളുടെ ക്ഷേമത്തിനായി ഒരുപദ്ധതിയുമില്ലന്നും മറിച്ച്  കോര്‍പറേറ്റുകള്‍ക്ക്  ഇന്ത്യയെ തീരെഴുതാനുള്ള പദ്ധതികളാണന്നും അദേഹം കുറ്റപ്പെടുത്തി. പ്രവാസി ലീഗ് തൃശൂര്‍ ജില്ലാ പ്രസിണ്ടന്റ് സി കെ അഷറഫലി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡ് സി പി ബാവ ഹാജി മുഖ്യപ്രഭാഷണം നടത്തി.  സംസ്ഥാന ജനറല്‍ സെക്ര ട്ടറി ഹനീഫ മുന്നിയൂര്‍ പദ്ധതി വിശദീകരണം നടത്തി.  സി എച്ച് റഷീദ്, ഇ പി ഖമറുദ്ധീന്‍, പി എം കെ കാഞ്ഞിയൂര്‍, എം എസ് അലവി,  സി മു ഹമ്മദലി, ചെമ്പന്‍ ഹംസ, ആര്‍ പി ബഷീര്‍, വി കെ ഷാഹുല്‍ ഹമ്മീദ് ഹാജി,  പി എ അബ്ദുല്‍ കരീം, പി എ ഷാഹുല്‍ ഹമ്മീദ്, സി എസ് ഹുസൈന്‍ തങ്ങള്‍, പി എം അബ്ദു ഹാജി,  അബൂബക്കര്‍ കേച്ചേരി, എ കെ ഹസന്‍, കെ എം അബ്ദുല്‍ ലത്തീഫ് ഹാജി,  സി കെ എം അഷറഫ്,  സെയ്തു മുഹമ്മദ് ഹാജി, പി എ അഷറഫ്, സി പി അക്ബര്‍ ഹാജി,  എ വി ഹംസകുട്ടി ഹാജി,  സലാം അകലാട്, പി കെ കരീംഹാജി, കെ അഫ്‌സല്‍, വി കെ മുഹമ്മദ്, മന്ദലാംകുന്ന് മുഹമ്മദുണ്ണി, ഹനീഫ് ചാവക്കാട്, ഉമ്മര്‍ ഹാജി പൊന്നോത്ത് എന്നിവര്‍ സംബന്ധിച്ചു. പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ജലീല്‍ വലിയകത്തിനെ ചടങ്ങില്‍ ആദരിച്ചു.